• Home
  • Sports
  • മൂന്നാം ഏകദിനം ഇന്ന്

മൂന്നാം ഏകദിനം ഇന്ന്

പൂനെ:ഇന്ത്യയും വെസ്റ്റിന്‍ഡിസും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് പൂനെ എംസിഎ സ്റ്റേഡിയത്തില്‍ നടക്കും ഉച്ചക്ക് 1.30 നാണ് മല്‍സരം. ഇരുടീമുകളും ഫോമിലേക്കുയര്‍ന്ന അവസരത്തില്‍ ഇന്ന്‌ത്തെ പോരാട്ടം കനക്കും. ആദ്യ മല്‍സരത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം മല്‍സരത്തില്‍ 300ല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തിയതോടെ വിന്‍ഡീസ് ഇന്ന് ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് സാധ്യത. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മിന്നും പ്രകടനം ഇന്നത്തെ കൡയിലും ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് അത് ഗുണം ചെയ്യും. മല്‍സരം 1.30ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍.ആദ്യ ഏകദിനത്തിൽ എട്ടുവിക്കറ്റിന് ജയിച്ചിരുന്ന ഇന്ത്യയെ രണ്ടാം മത്സരത്തിൽ വിൻഡീസ് ടൈയിൽ കുരുക്കിയിരുന്നു.അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0 ത്തിന് മുന്നിലാണ്.ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കി ഭുവനേശ്വർ കുമാറിനെയും ജസ്‌പ്രീത് ബുംറയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Recent Updates

Related News