• Home
  • Sports
  • ഏകദിനത്തിനായി ഇന്ത്യ വിൻഡീസ് ക്രിക്കറ്റ് താരങ്ങൾ തലസ്ഥാനത്ത്

ഏകദിനത്തിനായി ഇന്ത്യ വിൻഡീസ് ക്രിക്കറ്റ് താരങ്ങൾ തലസ്ഥാനത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഹ്‌​​ലി​​യും പ​​​ട​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വ​​​ന്നി​​​റ​​​ങ്ങി​​​യ​​​പ്പോ​​​ൾ ക്രി​​​ക്ക​​​റ്റ് പ്രേ​​​മി​​​ക​​​ളു​​​ടെ ആ​​​വേ​​​ശം വാ​​​നോ​​​ള​​​മു​​​യ​​​ർ​​​ന്നു. പ​​​ര​​​മ്പ​​​ര സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​യി ഇ​​​ന്ത്യ​​​യും സ​​​മ​​​നി​​​ല പി​​​ടി​​​ക്കാ​​​നാ​​​യി വെ​​​സ്റ്റ് ഇ​​​ൻ​​​ഡീ​​​സും അ​​​ഞ്ചാം ഏ​​​ക​​​ദി​​​ന മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് 1.30 നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു വി​​​മാ​​​ന​​​മി​​​റ​​​ങ്ങി​​​യ​​​ത്. ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12 ന് ​​​ഇ​​​രു ടീ​​​മു​​​ക​​​ളും എ​​​ത്തു​​​മെ​​​ന്നാ​​​ണു നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ വൈ​​​കി​​​യാ​​​ണ് വി​​​മാ​​​നം ഇ​​​റ​​​ങ്ങി​​​യ​​​ത്. താ​​​ര​​​ങ്ങ​​​ളെ കാ​​​ണാ​​​ൻ ആ​​​വേ​​​ശ​​​ത്തോ​​​ടെ ക്രി​​​ക്ക​​​റ്റ് പ്രേ​​​മി​​​ക​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു മു​​​ന്നി​​​ൽ കാ​​​ത്തു നി​​​ന്നി​​രു​​ന്നു.

കൊഹ്‌ലിക്കും ടീം ഇന്ത്യക്കും ജയ് വിളി തുടരുന്നതിനിടെ വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയും അമ്പാട്ടി റായിഡു, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരും പുറത്തേക്ക് വന്നു. ധോണി എത്തിയതോടെ വീണ്ടും ആർപ്പുവിളി ഉയർന്നു.കൊഹ്‌ലിക്കും ധോനിക്കും ഒപ്പം കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ രോഹിത് ശർമ്മയ്ക്കും വേണ്ടിയും മുദ്രാവാക്യം വിളി ഉയർന്നു. ഇടയക്ക് സച്ചിന്റെ പേരിലും മുദ്രാവാക്യം വിളി ഉയർന്നു. ഇന്ത്യൻ ടീമിന് തൊട്ടുപിന്നാലെ വെസ്റ്റ്ഇൻഡീസ് ടീമംഗങ്ങളും പുറത്തേക്ക് വന്നു. ഇവരെയും ആരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.കളിക്കാർ കയറിയ ബസ്സിന് ചുറ്റും ചിത്രങ്ങളെടുക്കാനുള്ള കാണികളുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. താരങ്ങൾ ആരാധകർക്ക് നേരെ കൈവീശിയതോടെ ഉച്ചത്തിൽ ആരവം മുഴങ്ങി. സെൽഫിയും വീഡിയോയും എടുത്ത് യുവാക്കൾ ഇന്ത്യൻ ടീം ഇരുന്ന ബസ്സിനുചുറ്റും നിറഞ്ഞു. വിമാനത്താവളത്തിൽ നിന്നും താമസസൗകര്യം ഒരുക്കിയിട്ടുള്ള കോവളം ഹോട്ടൽ ലീല ഹോട്ടലിലേക്കാണ് ടീമംഗങ്ങൾ പോയത്.

Recent Updates