• Home
  • Sports
  • ഐ ലീഗ് ഫുട്ബോളിലെ രണ്ടാം മത്സരത്തിലും ഗോകുലം എഫ്സിക്ക് സമന

ഐ ലീഗ് ഫുട്ബോളിലെ രണ്ടാം മത്സരത്തിലും ഗോകുലം എഫ്സിക്ക് സമനില

ഇംഫാൽ: ഐ ലീഗ് ഫുട്ബോളിലെ രണ്ടാം മത്സരത്തിലും ഗോകുലം എഫ്സിക്ക് സമനില. നെറോക്ക എഫ്സിയോടാണ് ഗോകുലം സമനില പിടിച്ചത്. ഇരുടീമും ഓരോ ഗോൾ വീതം നേടി. ലീഗിലെ ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെയും ഗോകുലം സമനിലയിൽ പിടിച്ചു കെട്ടിയിരുന്നു.45-ാം മിനിറ്റിൽ ബൗറിംഗ്ഡോ ബോഡിയിലൂടെ ഗോകുലമാണ് ലീഡ് നേടിയത്. എന്നാൽ 59-ാം മിനിറ്റിൽ എഡ്വാർഡോ ഫെരീറയിലൂടെ നെറോക്ക സമനില പിടിച്ചു.കഴിഞ്ഞ സീസണിൽ ഹോം, എവേ മത്സരങ്ങളിൽ നെറോകയോട് ഗോകുലം തോൽവി വഴങ്ങുകയായിരുന്നു. ഹോം മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനും എവേയിൽ എതിരില്ലാത്ത ഒരു ഗോളിനുമായിരുന്നു തോൽവി.

Recent Updates

Related News