• Home
  • Sports
  • ഏകദിന ക്രിക്കറ്റില്‍ റെക്കോഡ് സ്വന്തമാക്കി രോഹിത്

ഏകദിന ക്രിക്കറ്റില്‍ റെക്കോഡ് സ്വന്തമാക്കി രോഹിത്

തിരുവനന്തപുരം: വിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ 162 റണ്‍സ് ഉയര്‍ത്തി റെക്കോഡ് സ്വന്തമാക്കിയതിന് പിന്നാലെ അഞ്ചാം ഏകദിനത്തിലും മികച്ച പ്രകടനത്തോടെ റെക്കോഡ് പുസ്തകത്തില്‍ വീണ്ടും പേര് തുന്നിച്ചേര്‍ത്ത് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അഞ്ചാം ഏകദിനത്തില്‍ സിക്‌സറുകള്‍ പറത്തിയതോടെ അന്താരാഷ്ട്ര ഏകദിന മല്‍സരങ്ങളില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സുകളില്‍ 200 സിക്‌സറുകള്‍ തികയ്ക്കുന്ന താരമായി ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ മാറി.

187 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. 195 ഇന്നിങ്‌സുകളില്‍ നിന്ന് പാക്കിസ്ഥാന്‍ താരം അഫ്രീദി കുറിച്ച റെക്കോര്‍ഡാണ് പഴങ്കഥയായത്. 200 സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. മുന്‍ നായകന്‍ എം.എസ്.ധോണിയാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ഏക ഇന്ത്യന്‍ താരം. 248 ഇന്നിങ്‌സുകളില്‍ നിന്നുമാണ് ധോണി 200 സിക്‌സറുകള്‍ നേടിയത്. ആകെ ഏഴ് താരങ്ങള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

Recent Updates