• Home
  • Sports
  • ഗോവയെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി

ഗോവയെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി

ഐഎസ്എല്ലില്‍ ഗോവയെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി. 4-1നാണ് ഗോവയെ ജംഷഡ്പൂര്‍ പരാജയപ്പെടുത്തിയത്. ആതിഥേയ ടീമിന് വേണ്ടി ഇന്ത്യന്‍ താരം മൈക്കല്‍ സൂസൈരാജ് (17,50) ഇരട്ടഗോളുമായി തിളങ്ങിയപ്പോള്‍ മേമയും (77) സുമീത് പാസിയും (78) അവശേഷിച്ച ഗോള്‍ നേടി. മൊര്‍ത്താദ ഫാളിന്റെ(33) വകയായിരുന്നു ഗോവയുടെ ആശ്വാസഗോള്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനും ജംഷഡ്പൂരിന് കഴിഞ്ഞു.മല്‍സരത്തിന്റെ 17ാം മിനിറ്റില്‍ സൂസൈരാജിലൂടെ ജംഷഡ്പൂരാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 33ാം മിനിറ്റില്‍ മൊര്‍ത്താദ ഫാളിന്റെ തകര്‍പ്പന്‍ ഗോളിലൂടെ ഗോവ ഒപ്പംപിടിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയിലായിരുന്നു.രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ജംഷഡ്പൂര്‍ വീണ്ടും ലീഡെടുത്തു. ഇത്തവണയും സൂസൈരാജിന്റെ ബൂട്ടില്‍ നിന്ന് ഗോള്‍ പിറന്നു. തുടര്‍ന്ന് 77ാം മിനിറ്റില്‍ മേമോയും 78ാം മിനിറ്റില്‍ സുമിത് പാസ്സിയും ഗോവന്‍ വല കീറിമുറിച്ചതോടെ ജംഷഡ്പൂര്‍ പൂര്‍ണ ആധിപത്യം നേടി. നാല് ഗോളിന് പിന്നിലായതോടെ മല്‍സരത്തില്‍ തിരിച്ചു വരാമെന്ന ഗോവന്‍ പ്രതീക്ഷകള്‍ അകന്നു.

Recent Updates

Related News