• Home
  • Sports
  • 34-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന

34-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണ്ണം

റാഞ്ചി: 34-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് സ്വര്‍ണ്ണം. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗം ലോങ്ജംപില്‍ 5.97 മീറ്റര്‍ താണ്ടിയാണ് ആന്‍സി സോജന്‍ കേരളത്തിനായി ആദ്യ സ്വര്‍ണ്ണം നേടിയത്. തൃശ്ശൂര്‍ നാട്ടിക ഗവ.ഫിഷറീസ് എച്ച്എസ്സിലെ താരമാണ് ആന്‍സി സോജന്‍. പെണ്‍കുട്ടികളൂശട അണ്ടര്‍ 18 വിഭാഗം പോള്‍വോള്‍ട്ടില്‍ ബ്ലെസ്സി കുഞ്ഞുമോന്‍ കേരളത്തിനായി ആദ്യ മെടഡല്‍ നേടിയിരുന്നു. 2.90 മീറ്റര്‍ ചാടി ബ്ലെസ്സി വെള്ളി മെഡല്‍ നേടി.ജൂനിയർ വിഭാഗത്തിൽ ഇത‌ു മൂന്നാം സ്വർണമാണ‌്. തൃശൂർ നാട്ടിക ഗവ. ഫിഷറീസ‌് ഹയർ സെക്കൻഡറി സ‌്കൂളിലെ പ്ലസ‌്‌വൺ വിദ്യാർഥിനിയാണ‌് ആൻസി. കണ്ണനാണ‌് പരിശീലകൻ. ഇനി 200 മീറ്ററിൽക്കൂടി ആൻസിക്ക‌് മത്സരമുണ്ട‌്.

Recent Updates