• Home
  • Sports
  • തിരിച്ചടിച്ച് ബാഴ്‌സലോണ

തിരിച്ചടിച്ച് ബാഴ്‌സലോണ

മാഡ്രിഡ്: 87-ാം മനിറ്റ് വരെ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ബാഴ്‌സലോണ. റയോ വല്ലക്കാനോയ്‌ക്കെതിരായ മത്സരത്തില്‍ 2-1ന് പിന്നില്‍ നിന്ന ശേഷം ബാഴ്‌സലോണ 3-2ന് വിജയിക്കുകയായിരുന്നു. 87-ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബാലേയും 90-ാം മിനിറ്റില്‍ സുവാരസും നേടിയ ഗോളുകളാണ് ബാഴ്‌സയ്ക്ക് വിജയമൊരുക്കിയത്. 11-ാം മിനിറ്റിലും ലക്ഷ്യം കണ്ട സുവാരസ് ഇരട്ടഗോള്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ യുറഗ്വായ് താരം ഹാട്രിക് അടിച്ചിരുന്നു.11-ാം മിനിറ്റില്‍ സുവാരസിലൂടെ മുന്നിലെത്തിയ ബാഴ്‌സയെ ഞെട്ടിച്ചുള്ള പ്രകടനമാണ് റയോ വല്ലക്കാനോ പിന്നീട് പുറത്തെടുത്തത്. 35-ാം മിനിറ്റില്‍ പോസോയിലൂടെ സമനില കണ്ടെത്തിയ റയോ വല്ലെകാനോ 57-ാം മിനിറ്റില്‍ ആല്‍വാരോ ഗാര്‍ഷ്യ റിവേര നേടിയ ഗോളിലൂടെ ലീഡെടുത്തു. പിന്നീട് എത്ര പൊരുതിയിട്ടും ബാഴ്‌സയ്ക്ക് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല.

ഒടുവില്‍ 87-ാം മിനിറ്റില്‍ ഡെംബാലെ ബാഴ്‌സയുടെ രക്ഷകനാകുകയായിരുന്നു. തൊട്ടുപിന്നാലെ സുവാരസും ലക്ഷ്യം കണ്ടതോടെ ബാഴ്‌സ 3-2ന് വിജയം സ്വന്തമാക്കി. 24 പോയിന്റുമായി ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ലാ ലിഗയില്‍ റയല്‍ മാഡ്രിഡും വിജയവഴിയില്‍ തിരിച്ചെത്തി. അഞ്ചു മത്സരങ്ങളിലായി ലാ ലിഗയില്‍ വിജയം മറന്നുപോയ റയല്‍ വല്ലഡോലിഡിനെതിരെയാണ് വിജയം കണ്ടത്. അവസാന ഏഴ് മിനിറ്റിനിടയില്‍ നേടിയ രണ്ട് ഗോളിലായിരുന്നു റയലിന്റെ വിജയം. ഇതോടെ 17 പോയിന്റുമായി റയല്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു.

Recent Updates

Related News