• Home
  • Sports
  • ജംഷഡ്പൂര്‍ എഫ് സിയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ നടന്ന ഐഎസ്എല്

ജംഷഡ്പൂര്‍ എഫ് സിയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ നടന്ന ഐഎസ്എല്‍ മല്‍സരം സമനിലയില്‍ കലാശിച്ചു

ന്യൂഡല്‍ഹി: ജംഷഡ്പൂര്‍ എഫ് സിയും ഡല്‍ഹി ഡൈനാമോസും തമ്മില്‍ നടന്ന ഐഎസ്എല്‍ മല്‍സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമും 2-2ന്റെ സമനിലയോടെ കളി പിരിഞ്ഞു. ഇതോടെ ജംഷഡ്പൂര്‍ ഐഎസ്എല്ലിലെ അഞ്ചാം സമനിലയാണ് സ്വന്തമാക്കിയിരിക്കുന്നത്. 39ാം മിനിറ്റില്‍ സ്പാനിഷ് മുന്നേറ്റതാരം സെര്‍ജിയോ സിഡോന്‍ചയിലൂടെ ജംഷഡ്പൂരാണ് അക്കൗണ്ട് തുറന്നത്. ആദ്യ പകുതി അവസാനിച്ചപ്പോള്‍ ജംഷഡ്പൂര്‍ മുന്നിലായി. എന്നാല്‍ രണ്ടാം പകുതിയില്‍ ആതിഥേയരുടെ തിരിച്ചു വരവാണ് കണ്ടത്. 55ാം മിനിറ്റില്‍ ലാലിന്‍സുല ചാങ്‌തെയിലൂടെ ഡല്‍ഹി ഒപ്പമെത്തി. മൂന്ന് മിനിറ്റിന് ശേഷം അഡ്രിയ കാര്‍മോനയിലൂടെ ഡല്‍ഹി ലീഡ് നേടി. 72ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ടിരിയുടെ ഹെഡറിലൂടെ ജംഷഡ്പുര്‍ സമനില പിടിച്ചു.

Recent Updates

Related News