• Home
  • Sports
  • മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു

കൊച്ചി: സമനിലപ്പൂട്ട് പൊട്ടിച്ച് മിന്നും ജയവുമായി പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. എതിരാളികള്‍ കരുത്തരായ ബംഗളൂരു എഫ്‌സി. മികച്ച ഫോമില്‍ കളിക്കുന്ന ബംഗളൂരുവിന് ഇന്ന് ജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനതെത്താം. വൈകിട്ട് 7.30ന് കൊച്ചിയിലാണ് കിക്കോഫ്. ഐഎസ്എല്‍ അഞ്ചാം പതിപ്പില്‍ തോല്‍വിയറിയാതെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം. മറുവശം പരിശോധിക്കുകയാണെങ്കില്‍ ഒരു ജയം മാത്രമാണ് അക്കൗണ്ടിലുള്ളത്. ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്തയെ അവരുടെ മണ്ണില്‍ തോല്‍പിച്ചതൊഴിച്ചാല്‍ പിന്നീട് കളിച്ച മല്‍സരങ്ങളെല്ലാം സമനില. അവസാന മല്‍സരം പൂനെ സിറ്റി എഫ്‌സിക്കെതിരെ അവരുടെ നാട്ടിലായിരുന്നു. റഫറിയിങിലെ പോരായ്മകളാണ് മഞ്ഞപ്പടയ്ക്ക് ഇവിടെ ജയം നിഷേധിച്ചത്. രണ്ട് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം രണ്ട് ഗോള്‍ തിരികെ അടിച്ച് ജയത്തിന് അരികെ എത്തിയ ബ്ലാസ്റ്റേഴ്‌സിന് അര്‍ഹതപ്പെട്ട പെനല്‍റ്റി നിഷേധിച്ച് റഫറിയാണ് തോല്‍വിയിലേക്ക് തള്ളിയിട്ടത്. കോച്ച് ഡേവിഡ് ജെയിംസിനടക്കം ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയാണുള്ളത്.

Recent Updates

Related News