• Home
  • Sports
  • മുംബൈ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒരു ഗോളിന് പരാജയപ

മുംബൈ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി

ഗുവാഹത്തി: ഐഎസ‌്എൽ ഫുട‌്ബോളിൽ നോർത്ത‌് ഈസ‌്റ്റ‌് യുണൈറ്റഡിനെ ഒരു ഗോളിന‌് കീഴടക്കി മുംബൈ സിറ്റി എഫ‌്സി മൂന്നാമത‌്. നോർത്ത‌് ഈസ‌്റ്റ‌് തട്ടകത്തിൽ നടന്ന കളിയിൽ ആർണോൾഡ‌് ഇസോക്കോയാണ‌് മുംബൈയുടെ ഗോൾ നേടിയത‌്.4-ാം മിനുട്ടില്‍ അര്‍ണോള്‍ഡ് ഇസ്സോക്കോ നേടിയ ഗോളിന്റെ പിന്‍ബലത്തിലായിരുന്നു മുംബൈയുടെ ജയം. ആദ്യ പത്തുമിനുട്ടിനുള്ളില്‍ തന്നെ ഗോള്‍ നേടിയതോടെ മുംബൈ മാനസിക മുന്‍തൂക്കം നേടിയെടുത്ത് കളിയില്‍ ആധിപത്യം പുലര്‍ത്തി. മികച്ച നീക്കങ്ങളുമായി പലതവണ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഗോള്‍മുഖത്ത് മുംബൈ താരങ്ങള്‍ ഭീതി പരത്തി. ഗോള്‍ മടക്കാനായി നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു.

നോര്‍ത്ത് ഈസ്റ്റ് താരം ബോര്‍ജക്ക് ഗോളെന്നുറച്ച രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. മുംബൈ ഗോള്‍മുഖത്തേക്ക് നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ 18 തവണ നിറയൊഴിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. രണ്ടാം പകുതിക്ക് ശേഷം പതറിയ മുംബൈയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് നോര്‍ത്ത് ഈസ്റ്റ് പുറത്തെടുത്തത്. കുറിയ പാസുകളുമായി നോര്‍ത്ത് ഈസ്റ്റ് കളംനിറഞ്ഞുകളിച്ചെങ്കിലും ഗോള്‍മാത്രം കണ്ടെത്താനായില്ല. മുംബൈയോട് പരാജയപ്പെട്ടതോടെ 11 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഏഴ് മത്സരത്തില്‍നിന്ന് 13 പോയിന്റുമായി മുംബൈ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

Recent Updates

Related News