• Home
  • Sports
  • ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീ

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി വി സിന്ധുവും കിഡംബി ശ്രീകാന്തും പരാജയപെട്ടു

ഫുഷോ: ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി വി സിന്ധുവും കിഡംബി ശ്രീകാന്തും മത്സരത്തിന്റെ പകുതിക്കു വച്ചുതന്നെ പരാജയപെട്ടു.വനിത സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ എട്ടാം സീഡായ ഹി ബിങ്ജിയോടാണ് മൂന്നാം സീഡായ സിന്ധു പരാജയപ്പെട്ടത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മൂന്നാം സീഡായ സിന്ധുവിന്റെ പരാജയം. സ്‌കോര്‍: 17-21, 21-17, 15-21. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും വീറോടെ തിരിച്ചുവന്ന സിന്ധുവിന് പക്ഷേ മൂന്നാം ഗെയിമില്‍ പിടിച്ചുനില്‍ക്കാനായില്ല.സിന്ധുവിനെതിരെയുള്ള താരത്തിന്റെ ഈ സീസണിലെ മൂന്നാം ജയമാണിത്. ജൂലൈയില്‍ നടന്ന ഇന്തോനേഷ്യ ഓപ്പണിലും ഒക്ടോബറില്‍ നടന്ന ഫ്രഞ്ച് ഓപ്പണിലും സിന്ധുവിനെ ചൈനീസ് താരം പരാജയപ്പെടുത്തിയിരുന്നു. സീസണില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലെ വെള്ളിമെഡല്‍ ജേത്രിയാണ് സിന്ധു.

Recent Updates

Related News