• Home
  • Sports
  • ദോഹയിൽ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ടിക്കറ്റ് വിൽപന ആര

ദോഹയിൽ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു

ദോഹ: ദോഹയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ചാമ്പ്യന്‍ഷിപ്പിനായുള്ള പ്രത്യേക വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.ഇ മെയിൽ ഐഡി ഉപയോഗിച്ച് അക്കൗണ്ട് തുറന്നതിനു ശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. ഏതുദിവസത്തേക്കുള്ള ടിക്കറ്റ് വേണമെങ്കിലും ബുക്ക് ചെയ്യാനാവും. 2022ലെ ഖത്തർ ലോകകപ്പിന് മുന്നോടിയായി ഖത്തറിൽ നടക്കുന്ന വലിയ കായിക പരിപാടിയാണ് ലോക അത്‍‌ലറ്റിക് ചാംപ്യൻഷിപ്. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.

Recent Updates