• Home
  • Sports
  • സ്വിറ്റ്സർലാൻഡിനെതിരെ ഖത്തരിന് അഭിമാന ജയം

സ്വിറ്റ്സർലാൻഡിനെതിരെ ഖത്തരിന് അഭിമാന ജയം

ദോഹ: സൗഹൃദ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെതിരെ ഖത്തർ ഫുട്ബാൾ ടീമിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തുള്ള സ്വിറ്റ്സർലാൻഡിനെ അവരുടെ മണ്ണിൽ തോല്പിക്കാനായത് റാങ്കിങ്ങിൽ തൊണ്ണൂറ്റിയാറാം സ്ഥാനത്തുള്ള ഖത്തറിനെ സംബന്ധിച്ചിടത്തോളം അഭിമാന നേട്ടമാണ്. 2022 ലോക കപ്പ് ആതിഥേയരെന്ന നിലക്കുള്ള ഖത്തറിന്റെ ലോക ഫുട്ബോളിലെ അഭിമാന ജയം കൂടിയാണ് ഇന്നലെ ഖത്തർ ഫുട്ബാൾ ടീം കരസ്ഥമാക്കിയത്.

ഇന്നലെ സ്വിറ്റ്സർലാൻഡിലെ ലുഗാനോയിലെ കോര്ണരേദോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 86 ആം മിനിറ്റിൽ യുവോൺ മോഗോ ഖത്തറിനായി ലക്‌ഷ്യം കണ്ടു. നാലായിരം പേർ കാണികളായുണ്ടായിരുന്ന മത്സരത്തിൽ സ്വിറ്റ്സർലാണ്ടിന്റെ പ്രത്യാക്രമണ ശ്രമങ്ങൾ രണ്ടു തവണയാണ് ക്രോസിൽ തട്ടി തെറിച്ചത്. ഖത്തർ കളിച്ച കഴിഞ്ഞ അഞ്ചു അന്താരാഷ്ട്ര മത്സരങ്ങളിൽ നാലിലും വിജയിക്കാനായി എന്നത് ഖത്തർ ദേശീയ ഫുട്ബാൾ ടീമിനെ സംബന്ധിച്ചു അഭിനന്ദാർഹമായ നേട്ടമാണ്.

Recent Updates

Related News