• Home
  • Sports
  • മന്ദാനയുടെ അരസെഞ്ചുറിയുടെ മികവിൽ ഓസ‌്ട്രേലിയക്കെതിരെ ഇന്ത്യ

മന്ദാനയുടെ അരസെഞ്ചുറിയുടെ മികവിൽ ഓസ‌്ട്രേലിയക്കെതിരെ ഇന്ത്യക്ക‌് മികച്ച സ‌്കോർ

ഗയാന: ഓപ്പണർ സ‌്‌‌‌മൃതി മന്ദാനയുടെ അരസെഞ്ചുറിയുടെ മികവിൽ വനിതാ ട്വന്റി–-20 ലോകകപ്പിൽ ഓസ‌്ട്രേലിയക്കെതിരെ ഇന്ത്യക്ക‌് മികച്ച സ‌്കോർ. ആദ്യം ബാറ്റ‌് ചെയ‌്ത ഇന്ത്യ എട്ട‌് വിക്കറ്റ‌് നഷ്ടത്തിൽ 167 റൺ നേടി. മന്ദാന 55 പന്തിൽ 83 റൺ കുറിച്ചു. മന്ദാനയും നായിക ഹർമൻപ്രീതും ഒഴികെയുള്ളവർ അശ്രദ്ധ കാണിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ സ‌്കോർ ഇതിലും ഉയരുമായിരുന്നു. ഫോമിലുള്ള മന്ദാനയ‌്ക്ക‌് പിന്തുണ നൽകുന്നതിനുപകരം അടിച്ചുകളിക്കാൻ ശ്രമിച്ചത‌് മറ്റുള്ളവർക്ക‌് വിനയായി. ബാറ്റിങ്ങിന‌് അനുകൂലമായ പിച്ചിൽ അശ്രദ്ധമായ ഷോട്ടുകളിലൂടെ ഇവർ വിക്കറ്റ‌് വലിച്ചെറിഞ്ഞു. എന്നാൽ, ഇതൊന്നും കാര്യമാക്കാതെ മന്ദാന സ്വതസിദ്ധമായ കളിയുമായി മുന്നോട്ടുപോയി.

പരിക്കേറ്റ മിഥാലി രാജിനുപകരം മന്ദാനയ‌്ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ താന്യ ഭാട്ടിയ (2) നിരാശപ്പെടുത്തി. മൂന്നാമത‌് വന്ന ജമീമ റോഡ്രിഗസിനും (6) വലുതായൊന്നും ചെയ്യാനായില്ല. വേദ കൃഷ‌്ണമുർത്തി (3) ദയാലൻ ഹേമലത (1) എന്നിവരും വേഗം മടങ്ങി. ഓസീസിനായി എലിസെ പെറി മൂന്ന‌് വിക്കറ്റ‌് നേടി. ഡെലിസ കിമ്മിൻസും ആഷ‌്ലി ഗാർഡ‌്നറും രണ്ട‌് വിക്കറ്റുവീതം നേടി. മന്ദാനയും ഹർമൻപ്രീതും (43) ചേർന്നുള്ള മൂന്നാംവിക്കറ്റ‌് കൂട്ടുകെട്ട‌് അടിച്ചുതകർത്തപ്പോൾ മികച്ച സ‌്കോർ പ്രതീക്ഷയായി. എന്നാൽ, ഹർമൻപ്രീത‌് അപ്രതീക്ഷിതമായി പുറത്തായത‌് തിരിച്ചടിയായി. മന്ദാനയും ഹർമൻപ്രീതും മാത്രമാണ‌് രണ്ടക്കം കടന്നത‌്. പരിക്കേറ്റ മിഥാലി രാജിനുപകരം മന്ദാനയ‌്ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ താന്യ ഭാട്ടിയ (2) നിരാശപ്പെടുത്തി. മൂന്നാമത‌് വന്ന ജമീമ റോഡ്രിഗസിനും (6) വലുതായൊന്നും ചെയ്യാനായില്ല. വേദ കൃഷ‌്ണമുർത്തി (3) ദയാലൻ ഹേമലത (1) എന്നിവരും വേഗം മടങ്ങി. ഓസീസിനായി എലിസെ പെറി മൂന്ന‌് വിക്കറ്റ‌് നേടി. ഡെലിസ കിമ്മിൻസും ആഷ‌്ലി ഗാർഡ‌്നറും രണ്ട‌് വിക്കറ്റുവീതം നേടി.

Recent Updates

Related News