• Home
  • Sports
  • മേരികോം ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന

മേരികോം ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ എംസി മേരികോം ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ഉത്തര കൊറിയയുടെ കിം ഹ്യാങ് മിയെ പരാജയപ്പെടുത്തിയാണ് 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അഭിമാനമായ മേരികോം വെള്ളി മെഡല്‍ ഉറപ്പാക്കിയത്. അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ലോവ്‌ലീന ബോര്‍ഗോഹെയിന്‍ സെമിയില്‍ ചൈനീസ് തായ്‌പേയി താരമായ ചെന്‍ നീന്‍ ചിനിനോടു തോറ്റു വെങ്കലം ഉറപ്പിച്ചു. 21 വയസ്സ് മാത്രമുള്ള അസ്സാമുകാരി 69 കിലോഗ്രാം വിഭാഗത്തില്‍ 4-0നാണ് പരാജയപ്പെട്ടത്.ഇന്നു നടക്കുന്ന 57 കിലോഗ്രാം വിഭാഗം സെമിയില്‍ ഇന്ത്യയുടെ സോണിയ ലാതെര്‍ ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോയെയും 64 കിലോഗ്രാം വിഭാഗം സെമിയില്‍ സിമ്രന്‍ജിത്ത് കൗര്‍ ചൈനയുടെ ഡാന്‍ ഡൗവിനെയും നേരിടും. മൂന്നു മിനുട്ട് നീളുന്ന മൂന്നു റൗണ്ടുകളായാണ് മല്‍സരങ്ങള്‍.

Recent Updates