• Home
  • Sports
  • ഗോവയെ കീഴടക്കി ബംഗളൂരു എഫ‌്‌‌സി

ഗോവയെ കീഴടക്കി ബംഗളൂരു എഫ‌്‌‌സി

ഗോവ: എഫ‌്സി ഗോവയെ കീഴടക്കി ബംഗളൂരു എഫ‌്‌‌സി ഐഎസ‌്എലിൽ മുന്നേറ്റം തുടർന്നു (2–-1). ഇരു ടീമുകൾക്കും 16 വീതം പോയിന്റാണ‌്. ഗോൾ വ്യത്യാസത്തിൽ ഗോവ ഒന്നാമത‌് തുടർന്നു. രാഹുൽ ബെക്കെയുടെ മിന്നുന്ന ഗോളിലൂടെ ബംഗളൂരുവാണ‌് ലീഡ‌് നേടിയത‌്. രണ്ടാംപകുതിയിൽ ബ്രണ്ടൻ ഫെർണാണ്ടാസ‌് ഗോവയെ ഒപ്പമെത്തിച്ചു. പിന്നാലെ ഛേത്രിയുടെ ഹെഡർ ബംഗളൂരുവിന‌് ജയമൊരുക്കി.ഇരുവശത്തും കടുത്ത ഫൗളുകൾ കണ്ട കളിയിൽ ബംഗളൂരുവിനും ഗോവയ‌്ക്കും ഓരോ കളിക്കാരെ നഷ്ടമായി. പന്ത‌് മനഃപൂർവം കൈകൊണ്ട‌ു തൊട്ടതിന‌് മുഹമ്മദ‌് അലി കാർഡ‌്കണ്ട‌ു പുറത്തായി. രണ്ടാംപകുതിയിൽ  ഹ്യൂഗോ ബൗമസിനെ അപകടരമായി ഫൗൾചെയ‌്തതിന‌് ബംഗളൂരുവിന്റെ ഡിമാസ‌് ഡെൽഗാഡോയ‌്ക്കും ചുവപ്പുകാർഡ‌് കിട്ടി.

Recent Updates

Related News