• Home
  • Sports
  • മിതാലിക്ക് പിന്തുണയുമായി ഗാംഗുലി

മിതാലിക്ക് പിന്തുണയുമായി ഗാംഗുലി

കൊല്‍ക്കത്ത: വനിതാ ട്വന്റി 20 ലോകകപ്പ് സെമിയില്‍ വെറ്ററന്‍ താരം മിതാലി രാജിനെ ടീമിന് പുറത്തിരുത്തിയ സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മത്സരം തോറ്റതിനു പിന്നാലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നടപടിയെ വിമര്‍ശിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ താനും സമാന അവസ്ഥയില്‍ കൂടി കടന്നു പോയിട്ടുണ്ടെന്ന് വ്യക്തമാക്കി മിതാലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

മിതാലിയെ പുറത്തിരുത്തിയ നടപടിയില്‍ താന്‍ ആശ്ചര്യപ്പെട്ടില്ലെന്ന് ഗാംഗുലി പറഞ്ഞു. മിതാലിക്കു സമാനമായി തനിക്കും ഡഗ് ഔട്ടിലിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. തന്നെ പോലെ മിതാലിയും തഴയപ്പെട്ടപ്പോള്‍ ഈ സംഘത്തിലേക്ക് സ്വാഗതമെന്നാണ് ഞാന്‍ പറഞ്ഞത്. ഗ്രെഗ് ചാപ്പല്‍ പരിശീലകനായിരുന്ന സമയത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഗാംഗുലിയുടെ പ്രസ്താവന. ക്യാപ്റ്റന്‍ പറഞ്ഞാല്‍ പിന്നെ അതനുസരിക്കുകയേ വഴിയുള്ളൂ. 2006-ല്‍ പാകിസ്താനെതിരായ ഫൈസസാലാബാദ് ടെസ്റ്റില്‍ പുറത്തിരുത്തിയ സംഭവം ചൂണ്ടിക്കാണിച്ച് ഗാംഗുലി പറഞ്ഞു.

ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത കാലത്ത് 15 മാസത്തോളം ഒറ്റ ഏകദിനത്തില്‍ പോലും എന്നെ കളിപ്പിക്കാതിരുന്നിട്ടുണ്ട്. ഇതൊക്കെ ജീവിതത്തില്‍ സംഭവിക്കും. ലോകത്തിലെ ഏറ്റവും മികച്ചവര്‍ക്ക് പുറത്തേക്കുള്ള വഴിതുറക്കുക എന്നത് സാധാരണമാണ്. എന്നാല്‍ ഇത് മിതാലിയുടെ കരിയറിന്റെ അവസാനമല്ലെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. 

Recent Updates

Related News