• Home
  • Sports
  • ഹോക്കി ലോകകപ്പില്‍ ഇന്ത്യയും ബെല്‍ജിയവും തമ്മില്‍ ഇന്ന്‌ ഏ

ഹോക്കി ലോകകപ്പില്‍ ഇന്ത്യയും ബെല്‍ജിയവും തമ്മില്‍ ഇന്ന്‌ ഏറ്റുമുട്ടും

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യയും ബെല്‍ജിയവും തമ്മില്‍ ഇന്ന്‌ ഏറ്റുമുട്ടും. പൂള്‍ സിയിലെ ഏറ്റവും കരുത്തനാണ്‌ ലോക മൂന്നാം റാങ്കുകാരനായ ബെല്‍ജിയം. ലോക അഞ്ചാം റാങ്കുകാരനായ ഇന്ത്യക്ക്‌ ഇന്നു ജയിക്കാനായാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാം. ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 5-0 ത്തിനു തകര്‍ത്തിരുന്നു. ലോകകപ്പിന്റെ ഉദ്‌ഘാടന മത്സരത്തില്‍ കാനഡയെ 2-1 നാണു ബെല്‍ജിയം തോല്‍പ്പിച്ചത്‌. റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാക്കളായ ബെല്‍ജിയം ദുര്‍ബലരായ കാനഡയോട്‌ ഒരു ഗോള്‍ വഴങ്ങി ജയിച്ചത്‌ ഇന്ത്യക്കു ശുഭ സൂചനയാണ്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച ആക്രമണ ഹോക്കിയാണ്‌ ഇന്ത്യ പുറത്തെടുത്തത്‌.
സ്‌ട്രൈക്കര്‍ സിമ്രന്‍ജീത്‌ സിങ്‌ ഇരട്ട ഗോളടിച്ചപ്പോള്‍ മന്‍ദീപ്‌ സിങ്‌, അക്ഷദീപ്‌ സിങ്‌, ലളിത്‌ ഉപാധ്യായ എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. മന്‍പ്രീത്‌ സിങ്‌ നയിച്ച മധ്യനിരയും പാളിച്ചകള്‍ കൂടാതെ പ്രവര്‍ത്തിച്ചു. പ്രതിരോധക്കാരായ ഹര്‍മന്‍പ്രീത്‌ സിങ്‌, ബിരേന്ദ്ര ലാക്ര, സുരേന്ദര്‍ കുമാര്‍ എന്നിവര്‍ക്കും മലയാളി ഗോള്‍ കീപ്പറും മുന്‍ നായകനുമായ പി.ആര്‍. ശ്രീജേഷിനും ബെല്‍ജിയത്തിന്റെ മുന്നേറ്റ നിരക്കാരെ തടുക്കുന്ന ശ്രമകരമായ ജോലിയുണ്ട്‌.

Recent Updates

Related News