• Home
  • Sports
  • ഇന്ത്യന്‍ സ്‌കൂള്‍ കായികമേളയില്‍ ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ

ഇന്ത്യന്‍ സ്‌കൂള്‍ കായികമേളയില്‍ ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി

ബഹ്‌റൈന്‍: ഇന്ത്യന്‍ സ്‌കൂള്‍ കായികമേളയില്‍ ആര്യഭട്ട ഹൗസ് ഓവറോള്‍ ചാമ്പ്യന്മാരായി. വെള്ളിയാഴ്ച ഇന്ത്യന്‍ സ്‌കൂളിന്റെ ഇസ ടൗണ്‍ കാമ്പസില്‍ നടന്ന കായികമേളയില്‍ 487 പോയന്റോടെയാണ് ആര്യഭട്ട ഹൗസ് ഓവറോള്‍ ചാപ്യന്മാരായത്. 340 പോയന്റ് നേടിയ സി വി രാമന്‍ ഹൗസ് റണ്ണേഴ്‌സ് അപ് ആയി. വിക്രം സാരാഭായ് ഹൗസ് 329 പോയിന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജെ സി ബോസ് ഹൗസ് 208 പോയിന്റോടെ നാലാം സ്ഥാനവും നേടി.ഇന്ത്യന്‍ സ്‌കൂളിന്റെ ഇസ ടൗണ്‍ കാമ്പസിലെയും റിഫ കാമ്പസിലെയും കുട്ടികള്‍ വര്‍ണ ശബളമായ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുത്തു. മുഖ്യാതിഥി ബഹറിന്‍ ഫുടബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇബ്രാഹിം സാദ് അല്‍ ബുഅയ്‌നൈന്‍ കായിക ദിനം ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണില്‍ വറുഗീസ്, ഖുര്‍ഷിദ് ആലം, രാജേഷ് എം എന്‍, വി.അജയ കൃഷ്ണന്‍, സജി ജോര്‍ജ്, ദീപക് ഗോപാലകൃഷ്ണന്‍, മുഹമ്മദ് നയസ് ഉല്ല, പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, റിഫ കാമ്പസ് പ്രിസിപ്പല്‍ പമേല സേവ്യര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ ,രക്ഷിതാക്കള്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

Recent Updates