• Home
  • Sports
  • ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു

ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പണിങ്‌ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റിന്റെ താരലേലം തുടങ്ങാന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കേയാണു ഗംഭീറിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഫസ്‌റ്റ് ക്ലാസ്‌, ട്വന്റി20 ക്രിക്കറ്റില്‍നിന്നും വിരമിക്കുകയാണെന്നു ഗംഭീര്‍ പ്രഖ്യാപിച്ചു.2016 ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്‌റ്റ് പരമ്പരയിലാണ്‌ അവസാനം ഇന്ത്യക്കു വേണ്ടി കളിച്ചത്‌. 2007 ലെ ട്വന്റി20 ലോകകപ്പ്‌, 2011 ലെ ഏകദിന ലോകകപ്പ്‌ തുടങ്ങിയവ നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു. 58 ടെസ്‌റ്റുകളിലായി 41.95 ശരാശരിയില്‍ ഒന്‍പത്‌ സെഞ്ചുറികളും 22 അര്‍ധ സെഞ്ചുറികളും അടക്കം 4154 റണ്ണെടുത്തു. 39.68 ശരാശരിയില്‍ 11 സെഞ്ചുറികളും 34 അര്‍ധ സെഞ്ചുറികളും നേടി. 37 ട്വന്റി20 കളില്‍നിന്ന്‌ 27.41 ശരാശരിയില്‍ ഏഴ്‌ അര്‍ധ സെഞ്ചുറികളടക്കം 932 റണ്ണെടുത്തു. 2003 ല്‍ ബംഗ്ലാദേശിനെതിരേ നടന്ന ധാക്ക ഏകദിനത്തിലായിരുന്നു അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മുംബൈ ടെസ്‌റ്റിലൂടെ ആദ്യ മത്സരം കളിച്ചു.ടെസ്റ്റില്‍ 4154 റണ്‍സ് നേടിയിട്ടുണ്ട്. 147 ഏകദിന മത്സരങ്ങളില്‍ നിന്നായി 5238ഉം നേടിയിട്ടുണ്ട്. 37 രാജ്യാന്തര ട്വന്റി ട്വന്റി കളിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ആണ് ഗംഭീര്‍ വിരമിക്കല്‍ ആരാധകരെ അറിയിച്ചത്.

Recent Updates