• Home
  • Sports
  • മികച്ച താരത്തിനുള്ള പട്ടികയിൽ എംബാപ്പെ നാലാമത്

മികച്ച താരത്തിനുള്ള പട്ടികയിൽ എംബാപ്പെ നാലാമത്

പാരിസ‌്: മികച്ച പുരസ‌്കാരങ്ങളൊക്കെ ഏറ്റുവാങ്ങണമെന്നായിരുന്നു ബാലൺ ഡി ഓർ ചടങ്ങിൽ എംബാപ്പെയുടെ പ്രതികരണം. ആദ്യമായി ഏർപ്പെടുത്തിയ അണ്ടർ 21 താരത്തിനുളള കോപ പുരസ‌്കാരം എംബാപ്പെയ‌്ക്കാണ‌് കിട്ടിയത‌്. മികച്ച താരത്തിനുള്ള പട്ടികയിൽ നാലാമതെത്തി.ഫ്രഞ്ച‌് ക്ലബ‌് പിഎസ‌്ജിയിൽ ഉശിരൻ പ്രകടനം പുറത്തെടുക്കുന്ന എംബാപ്പെ കഴിഞ്ഞ ലോകകപ്പിൽ താരനിരയിലേക്ക‌് ഉയർന്നു. ലോകകപ്പിലെ മികച്ച യുവതാരമായിരുന്നു എംബാപ്പെ. 19–-ാം വയസ്സിൽ ലോകകപ്പിൽ മുത്തമിട്ടു. ബൊറൂസിയ ഡോർട്ട‌്മുണ്ടിന്റെ അമേരിക്കൻ താരം ക്രിസ‌്റ്റ്യൻ പുലിസിച്ചാണ‌് എംബാപ്പെയ‌്ക്ക‌ു പിന്നിൽ രണ്ടാമതെത്തിയത‌്.

Recent Updates

Related News