• Home
  • Sports
  • ചെന്നൈയിൻ എഫ‌്സിക്ക‌് അഞ്ചാം സീസണിൽ എട്ടാം തോൽവി

ചെന്നൈയിൻ എഫ‌്സിക്ക‌് അഞ്ചാം സീസണിൽ എട്ടാം തോൽവി

മുംബൈ: ഐഎസ‌്എലിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ‌്സിക്ക‌് അഞ്ചാം സീസണിൽ എട്ടാം തോൽവി. 11-ാമത്തെ മത്സരത്തിൽ മുംബൈ സിറ്റിയോട‌് രണ്ട‌് ഗോളിന‌് തോറ്റു. 20 പോയിന്റുള്ള മുംബൈ പോയിന്റ‌് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക‌് മുന്നേറി. ചെന്നൈയിൻ എട്ടാം സ്ഥാനത്ത‌് തുടരുകയാണ‌്. 11 കളിയിൽ അഞ്ച‌് പോയിന്റ‌് മാത്രമാണ‌് ചെന്നൈയിന‌്.കളിയിൽ മുംബൈ ആധിപത്യം കാട്ടി. ആദ്യഘട്ടം മുതൽ മുംബൈ കളി നിയന്ത്രിച്ചു. അരമണിക്കൂർ തികയുംമുമ്പെ മുംബൈ മുന്നിലെത്തി. ബോക‌്സിന‌് പുറത്തുവച്ച‌് റയ‌്നിയെർ ഫെർണാണ്ടസ‌് തൊടുത്ത അടി ചെന്നൈയിൻ വലയിൽ കുരുങ്ങി. ഇടതുഭാഗത്തുനിന്ന‌് റാഫേൽ ബാസ‌്റ്റോസ‌് നൽകിയ തകർപ്പൻ ക്രോസ‌് പിടിച്ചെടുത്താണ‌് ഫെർണാണ്ടസ‌് അടിപായിച്ചത‌്. രണ്ടാംപകുതിയിൽ മോദൗ സൗഗൗ മുംബൈയുടെ വിജയമുറപ്പിച്ചു. ബാസ‌്റ്റോസ‌് തന്നെയാണ‌് ഈ ഗോളിനും വഴിയൊരുക്കിയത‌്.

Recent Updates

Related News