• Home
  • Sports
  • ഇന്ത്യ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്നു

ഇന്ത്യ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്നു

ഭുവനേശ്വർ: ഇന്ത്യ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്നു. കലിംഗ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ 5–1നാണ് ഇന്ത്യയുടെ ജയം. ജയത്തോടെ ഗോൾ ശരാശരിയിൽ ബൽജിയത്തിനു മുന്നിലെത്തിയ ഇന്ത്യ പൂൾ സിയിൽ ഒന്നാമതായാണു മുന്നേറിയത്. 13നാണ് ഇന്ത്യയുടെ ക്വാർട്ടർ മൽസരം. ബൽജിയവും കാനഡയും ക്വാർട്ടർ ഫൈനൽ ബെർത്തിനായി ക്രോസ് ഓവറിൽ ഏറ്റുമുട്ടും. ബൽജിയം നേരത്തെ ദക്ഷിണാഫ്രിക്കയെ 5–1നു തോൽപിച്ചിരുന്നു. ഹർമൻപ്രീത് സിങ്(12’), ചിംഗ്ലെൻസെന സിങ്(46’), ലളിത് ഉപാധ്യായ്(47’,57’), അമിത് രോഹിദാസ്(51’) എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ഫ്ലോറിസ് വാൻ സൺ(39’) കാനഡയുടെ ആശ്വാസഗോൾ നേടി.

Recent Updates

Related News