• Home
  • Sports
  • ദേശീയ ജൂനിയർ സ്കൂൾ മീറ്റ് നാളെ തുടങ്ങും

ദേശീയ ജൂനിയർ സ്കൂൾ മീറ്റ് നാളെ തുടങ്ങും

ന്യൂഡൽഹി: ദേശീയ ജൂനിയർ സ്കൂൾ മീറ്റ് നാളെ തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ കേരള ടീം ഇന്നലെ ഡൽഹിയിലെത്തി. 28 പെൺകുട്ടികളും 36 ആൺകുട്ടികളുമടങ്ങുന്ന ടീമാണ് കിരീടം നിലനിറുത്താനിറങ്ങുന്നത്. 19ന് സമാപിക്കും.ജിജി ജോണ്‍ ആണ് ജനറല്‍ മാനേജര്‍. ജാഫര്‍ഖാന്‍, അജയ് രാജ്, നന്ദഗോപാലൻ, പി എം ഷിജു, ജിക്കു ചെറിയാന്‍, സൂര്യമോള്‍, ബീന, ഡോക‌്ടർമാരായ അനുപമ, ഗോവിന്ദ‌് എന്നിവരാണ് ടീമിനൊപ്പമുള്ളത‌്. എറണാകുളത്ത്‌നിന്ന് മംഗള എക്‌സ്പ്രസിലാണ് ടീം ഡൽഹിയിൽ എത്തിയത‌്. ദേശീയ ജൂനിയർ സ‌്കൂൾ മീറ്റ‌് വെള്ളിയാഴ‌്ച ഡൽഹി ത്യാഗരാജ സ‌്റ്റേഡിയത്തിൽ തുടങ്ങും. ബുധനാഴ‌്ച ഡൽഹിയിൽ എത്തിയ കേരള ടീം ഇന്ന‌് പരിശീലനത്തിന‌് ഇറങ്ങും. 28 പെൺകുട്ടികളും 36 ആൺകുട്ടികളും 10 സ‌്റ്റാഫുകളുമടങ്ങുന്ന ടീമാണ‌് മീറ്റിനെത്തിയത‌്.ഭോപ്പാലില്‍ നടന്ന മീറ്റിൽ 116 പോയിന്റോടെയാണ് കേരളം കഴിഞ്ഞ തവണ ജേതാക്കളായത്. 13 സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവും നേടി കേരളം ഓവറോള്‍ സ്വന്തമാക്കി.

Recent Updates