• Home
  • Sports
  • വേൾഡ്​ ടൂർ ബാഡ്​മിൻറൺ; പി.വി സിന്ധു ഫൈനലിൽ

വേൾഡ്​ ടൂർ ബാഡ്​മിൻറൺ; പി.വി സിന്ധു ഫൈനലിൽ

ഗ്വാങ്​ചോ: വേൾഡ്​ ടൂർ ബാഡ്​മിൻറൺ ഫൈനൽസിൽ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ തായ്​ താരം റചനോക്​ ഇൻഡനോണിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ തകർത്താണ്​ സിന്ധു ഫൈനലിൽ ഇടം പിടിച്ചത്​. സ്കോർ: 21-16, 25-23. ഞായറാഴ്​ച നടക്കുന്ന കലാശപ്പോരിൽ ആറാം സീഡായ സീന്ധു ജപ്പാ​​െൻറ നൊസോമി ഒഖുഹാരയെ നേരിടും.ഇന്നലെ നടന്ന വനിത സിംഗ്​ൾസിലെ മൂന്നാം മത്സരത്തിൽ ലോക 12ാം നമ്പർ താരം അമേരിക്കയുടെ ബിവൻ സഹാങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ സിന്ധു തോൽപിച്ചിരുന്നു. നേര​േത്ത, ആദ്യ രണ്ടു മത്സരത്തിൽ ജപ്പാൻ താരം അകാനെ യമാഗുച്ചിയെയും പിന്നാലെ ലോക ഒന്നാം നമ്പർ താരം തായ്​ സൂ യിങ്ങിനെയും സിന്ധു തറപറ്റിച്ചിരുന്നു.

Recent Updates

Related News