• Home
  • Sports
  • സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്തി കോലി

സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്തി കോലി

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വീണ്ടും റെക്കോഡ് ബുക്കിലിടം പിടിച്ചു. തന്റെ ടെസ്റ്റ് കരിയറിലെ 25-ാം സെഞ്ചുറിയാണ് കോലി പെര്‍ത്തില്‍ നേടിയത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താനും കോലിക്കായി. 127-ാം ഇന്നിങ്‌സിലാണ് കോലി ഈ നേട്ടത്തിലെത്തിയത്. വെറും 68 ഇന്നിങ്‌സുകളില്‍ നിന്ന് 25 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ 81-ാം ഓവറിലെ രണ്ടാം പന്തില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തിയാണ് കോലി തന്റെ 25-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. ഈ സെഞ്ചുറിയോടെ ഓസ്‌ട്രേലിയക്കെതിരെ ആവരുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താനും കോലിക്കായി. 

Recent Updates