• Home
  • Sports
  • കേരളാ ബ്ലാസ‌്റ്റേഴ‌്സിന് മുംബൈക്കെതിരെ ദയനീയ പരാജയം

കേരളാ ബ്ലാസ‌്റ്റേഴ‌്സിന് മുംബൈക്കെതിരെ ദയനീയ പരാജയം

മുംബൈ: കേരളാ ബ്ലാസ‌്റ്റേഴ‌്സിന് മുംബൈക്കെതിരെ ദയനീയ പരാജയം. ഒന്നിനെതിരെ ആറു ഗോളിനായിരുന്നു ബ്ലാസ‌്റ്റേഴ‌്സിന്റെ തോൽവി. സെനഗലിൽനിന്നുള്ള മൗദൂ സൗഗുവിന്റെ നാലു ഗോൾ നേട്ടമാണ‌് കളിയുടെ സവിശേഷത. ഐഎസ‌്എൽ ചരിത്രത്തിൽ ആദ്യമാണ‌് ഒരു താരം നാലു ഗോൾ നേടുന്നത‌്. റാഫേൽ ബാസ‌്തോസും മതിയാസ‌് മിരാബഷെയുമാണ‌് മുംബൈയുടെ മറ്റു ഗോളുകൾ നേടിയത‌്. സീമിൻലെൻ ദുംഗൽ ബ്ലാസ‌്റ്റേഴ‌്സിന്റെ ആശ്വാസം കണ്ടെത്തി. 24 പോയിന്റുമായി മുംബൈ പട്ടികയിൽ രണ്ടാമത‌് തുടർന്നു. ബ്ലാസ‌്റ്റേഴസ‌് എട്ടാമതും.12​-ാം​ ​മി​നി​ട്ടി​ലാ​ണ് സൗ​ഗൗ സ്കോ​റിം​ഗ് ​തു​ട​ങ്ങി​യ​ത്.​ ​മ​ച്ചാ​ഡോ​യു​ടെ​ ​പാ​സി​ൽ​ ​നി​ന്നാ​യി​രു​ന്നു സൗ​ഗൗവി​ന്റെ​ ​ആ​ദ്യ​ ​ഗോ​ൾ.​ 15​-ാം​ ​മി​നി​ട്ടി​ൽ​ ​റെ​യ്‌​നി​യ​ർ​ ​ഫെ​ർ​ണാ​ണ്ട​സി​ന്റെ​ ​പാ​സി​ൽ​ ​നി​ന്ന് ​ര​ണ്ടാം​ ​ഗോ​ളും​ ​വീ​ണു.​ 27​-ാം​ ​മി​നി​ട്ടി​ൽ​ ​സ​മി​യ​ൻ​ ​ഡം​ഗ​ൽ​ ​ഒ​രു​ ​ഗോ​ൾ​ ​തി​രി​ച്ച​ടി​ച്ച​പ്പോ​ൾ​ ​ബ്ളാ​സ്റ്റേ​ഴ്സ് ​തി​രി​ച്ചു​വ​രു​ന്നു​വെ​ന്ന് ​തോ​ന്നി​ച്ചു.​ ​എ​ന്നാ​ൽ​ 30​-ാം​ ​മി​നി​ട്ടി​ൽ​ ​സു​ഭാ​ഷി​ഷ് ​ബോ​സി​ന്റെ​ ​ക്രോ​സി​ൽ​ ​നി​ന്ന് സൗ​ഗൗ ഹാ​ട്രി​ക് ​തി​ക​ച്ച​തോ​ടെ​ ​ആ​ ​പ്ര​തീ​ക്ഷ​യും​ ​ത​ക​ർ​ന്നു.37​-ാം​ ​മി​നി​ട്ടി​ൽ​ ​ആ​ദ്യ​ ​മ​ഞ്ഞ​ക്കാ​ർ​ഡ് ​ക​ണ്ടി​രു​ന്ന​ ​സ​ക്കീ​ർ​ ​ആ​ദ്യ​ ​പ​കു​തി​ക്ക് ​വി​സി​ൽ​ ​മു​ഴ​ങ്ങു​ന്ന​തി​ന് ​തൊ​ട്ടു​ ​മു​മ്പാ​ണ് ​ര​ണ്ടാം​ ​മ​ഞ്ഞ​ക്കാ​ർ​ഡും​ ​മാ​ർ​ച്ചിം​ഗ് ​ഓ​ർ​ഡ​റും​ ​ഏ​റ്റു​വാ​ങ്ങി​യ​ത്. രണ്ടാം പകുതി​യി​ൽ വീണ്ടും ഗോളുകൾ ഒന്നൊന്നായ് ഏറ്റുവാങ്ങി​ നാണംകെടുകയായി​രുന്നു ബ്ളാസ്റ്റേഴ്സ്.

Recent Updates

Related News