• Home
  • Sports
  • ഏഷ്യൻ കപ്പ് ട്രോഫി ദുബായിൽ എത്തിച്ചു

ഏഷ്യൻ കപ്പ് ട്രോഫി ദുബായിൽ എത്തിച്ചു

ദുബായ്: 2019- ൽ നടക്കാനിരിക്കുന്ന ഏഷ്യൻകപ്പ് ഫുടബോൾ മത്സരത്തിന് മുന്നോടിയായി ഏഷ്യൻ കപ്പ് ട്രോഫി ദുബായിൽ എത്തിച്ചു. മത്സരത്തിന്റെ എയർലൈൻ പങ്കാളികളായ എമിറേറ്റ്‌സാണ് ട്രോഫി ദുബായിൽ എത്തിച്ചത്. ടോക്കിയോയിൽനിന്ന് ഹോങ്കോങ് വഴി എമിറേറ്റ്‌സിന്റെ ഇ.കെ. 383 വിമാനത്തിലാണ് ട്രോഫി കൊണ്ടുവന്നത്. ഏഷ്യൻ രാജ്യങ്ങളെ ബന്ധപ്പെടുത്തി നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കങ്ങളിൽ ഒന്നായ ഏഷ്യൻ കപ്പ് ലോകത്തിൽ ഏറ്റവുമധികം ആളുകൾ കാണുന്ന ടൂർണമെന്റ് കൂടിയാണ്.

Recent Updates

Related News