• Home
  • Sports
  • ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ലിവര്‍പൂള്‍ കുതിപ്പ് തുടരുന്

ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന എവേ മത്സരത്തില്‍ വോള്‍ഫ്‌സിനെയാണ് എതിരില്ലാത്ത രണ്ടണ്ടു ഗോളുകള്‍ക്ക് ചെമ്പട തകര്‍ത്തത്. ഇരുപകുതികളിലുമായി മുഹമ്മദ് സലാഹ് (18), വിര്‍ജില്‍ വാന്‍ഡൈക്ക് (68) എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി ഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരും ലീഗിലെ രണ്ടണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിക്കു മേല്‍ നാലു പോയിന്റിന്റെ വ്യത്യാസവുമായി ലിവര്‍പൂള്‍ കുതിപ്പ് തുടരുകയാണ്. 18ാം മിനുട്ടില്‍ ഫാബീഞ്ഞോ, സാനെ എന്നിവര്‍ ചേര്‍ന്നു നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് സലാഹ് ലിവര്‍പൂളിന്റെ അക്കൗണ്ടണ്ട് തുറന്നത്. ഒന്നാം പകുതിക്കു മുന്‍പ് വോള്‍ഫ്‌സ് രണ്ടണ്ടു തവണ ലിവര്‍പൂള്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ഗോളി അലിസണ്‍ രക്ഷകനായി.

Recent Updates