• Home
  • Sports
  • രണ്ടു മിനിറ്റിൽ രണ്ടു ഗോൾ തിരിച്ചടിച്ചിട്ടും ഐ–ലീഗ് ഫുട്ബോളി

രണ്ടു മിനിറ്റിൽ രണ്ടു ഗോൾ തിരിച്ചടിച്ചിട്ടും ഐ–ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്കു തോൽവി

ഐസോൾ: രണ്ടു മിനിറ്റിൽ രണ്ടു ഗോൾ തിരിച്ചടിച്ചിട്ടും ഐ–ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്കു തോൽവി. ഐസോൾ എഫ്സിയാണ് ഗോകുലത്തെ 3–2നു വീഴ്ത്തിയത്. രണ്ടാം പകുതിയിലായിരുന്നു മൽസരത്തിലെ അഞ്ചു ഗോളുകളും. അൻസുമന കോർമ(51’), ലാൽകാപുയിമാവിയ(63’), റോകർസെല(70’) എന്നിവരാണ് ഐസോളിനായി ഗോൾ നേടിയത്. ഇൻജറി ടൈമിൽ, 93, 94 മിനിറ്റുകളിൽ ജോയൽ സൺഡേ ഗോകുലത്തിനായി സ്കോർ ചെയ്തു. പെനൽറ്റി കിക്കിൽ നിന്നായിരുന്നു ഒരു ഗോൾ. തോൽവിയോടെ ഗോകുലം എട്ടാം സ്ഥാനത്തായി. 

Recent Updates

Related News