• Home
  • Sports
  • 2018ലെ മികച്ച വനിതാ താരത്തിനുള്ള പുരസ‌്കാരം ഇന്ത്യൻ ഓപ്പണർ

2018ലെ മികച്ച വനിതാ താരത്തിനുള്ള പുരസ‌്കാരം ഇന്ത്യൻ ഓപ്പണർ സ‌്മൃതി മന്ദാനയ‌്ക്ക‌്

ദുബായ‌്: രാജ്യാന്തര ക്രിക്കറ്റ‌് കൗൺസിലിന്റെ 2018ലെ മികച്ച വനിതാ താരത്തിനുള്ള പുരസ‌്കാരം ഇന്ത്യൻ ഓപ്പണർ സ‌്മൃതി മന്ദാനയ‌്ക്ക‌്. മികച്ച ഏകദിന ക്രിക്കറ്റ‌് താരവും മന്ദാനയാണ‌്. ട്വന്റി–20 കളിക്കാരിയായി ഓസ‌്ട്രേലിയയുടെ അലീസ ഹീലിയെ തെരഞ്ഞെടുത്തു. ട്വന്റി–20 ടീം ക്യാപ‌്റ്റൻ ഹർമൻപ്രീത‌് കൗറാണ‌്.സ‌്പിന്നർ പൂണം യാദ‌വ‌് ഏകദിന, ട്വന്റി–20 ടീമുകളിൽ ഇടംനേടി. മന്ദാനയും ഇരു ടീമിലുമുണ്ട‌്. ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ‌്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ‌് മന്ദാന. 2007 പേസ‌് ബൗളർ ജൂലെൻ ഗോസ്വാമിയും മികച്ച കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഏകദിന ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമായിരുന്നു ഈ മന്ദാനയുടെത‌്. 669 റണ്ണുമായി ഈ ഇരുപത്തിരണ്ടുകാരി റൺ വേട്ടക്കാരിൽ മുന്നിലെത്തി. 66.90 ആണ‌് ബാറ്റിങ‌് ശരാശരി. ട്വന്റി–-20യിൽ 622 റണ്ണുമായി റൺ വേട്ടക്കാരിൽ മൂന്നാമതാണ‌്. 130.67 ആണ‌് പ്രഹരശേഷി.ഇംഗ്ലണ്ട‌് സ്‌പിന്നർ സോഫിയെ എക്ലെസ‌്റ്റോൺ മികച്ച യുവതാരമായി. ഒമ്പത‌് ഏകദിനത്തിൽ ഈ പത്തൊമ്പതുകാരി 18 വിക്കറ്റ‌് നേടി.

Recent Updates

Related News