• Home
  • Sports
  • എഎഫ‌്സി ഏഷ്യൻ കപ്പ‌ിന‌് ഇന്ന‌് തുടക്കമാകും

എഎഫ‌്സി ഏഷ്യൻ കപ്പ‌ിന‌് ഇന്ന‌് തുടക്കമാകും

അബുദാബി: എഎഫ‌്സി ഏഷ്യൻ കപ്പ‌ിന‌് ഇന്ന‌് തുടക്കമാകും. ഇന്ത്യൻസമയം രാത്രി 9.30ന‌ാണ‌് കിക്കോഫ‌്. 62 വർഷം പഴക്കമുള്ള ഏഷ്യാ കപ്പിന്റെ 17–-ാം പതിപ്പാണ‌് യുഎഇയിൽ ഒരുങ്ങുന്നത‌്. ഫെബ്രുവരി ഒന്നിനാണ‌് ഫൈനൽ. ഇന്ത്യയുൾപ്പെടെ 24 രാജ്യങ്ങളാണ‌് ടൂർണമെന്റിൽ മാറ്റുരയ‌്ക്കുക. ആദ്യ മത്സരത്തിൽ ആതിഥേയരായ യുഎഇ ബഹ‌്റൈനെ നേരിടും.ഞായറാഴ‌്ച തായ‌്‌ലൻഡുമായാണ‌് ഇന്ത്യയുടെ ആദ്യമത്സരം. യുഎഇയിൽ നാലു നഗരങ്ങളിലായി ആറു വേദികളാണ‌് ടൂർണമെന്റിനായി ഒരുക്കിയിരിക്കുന്നത‌്. കരുത്തരായ ഇറാൻ, ജപ്പാൻ, ദക്ഷിണ കൊറിയ ടീമുകളാണ‌് കിരീടപോരാട്ടത്തിൽ മുമ്പിൽ. നിലവിലെ ചാമ്പ്യൻമാരാ‌യ ഓസ‌്ട്രേലിയയും ശക്തമായിത്തന്നെയുണ്ട‌്. ഫിലിപ്പീൻസ്, യമൻ, കിർഗിസ്ഥാൻ എന്നി ടീമുകളാണ‌് ടൂർണമെന്റിലെ നവാഗതർ. ആകെ ആറ‌് ഗ്രൂപ്പുകളാണുള്ളത‌്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട‌് സ്ഥാനക്കാരും മികച്ച നാല‌് മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലേക്ക‌് മുന്നേറും.

Recent Updates

Related News