• Home
  • Sports
  • ഓസ‌്ട്രേലിയക്ക‌് എഎഫ‌്സി ഏഷ്യൻ കപ്പിൽ തോൽവി

ഓസ‌്ട്രേലിയക്ക‌് എഎഫ‌്സി ഏഷ്യൻ കപ്പിൽ തോൽവി

അബുദാബി: നിലവിലെ ചാമ്പ്യൻമാരായ ഓസ‌്ട്രേലിയക്ക‌് എഎഫ‌്സി ഏഷ്യൻ കപ്പിൽ ഞെട്ടിക്കുന്ന തുടക്കം. ഗ്രൂപ്പ‌് ബിയിലെ ആദ്യ മത്സരത്തിൽ ജോർദാൻ‌ ഓസ‌്ട്രേലിയയെ ഒരു ഗോളിന‌് അട്ടിമറിച്ചു. കിരീടം നിലനിർത്താനെത്തിയ ഓസ‌്ട്രേലിയക്ക‌് കനത്ത പ്രഹരമായി ഈ തോൽവി. അനസ‌് ബാനി യാസീൻ ആണ‌് ജോർദാനുവേണ്ടി ഗോളടിച്ചത‌്.ചാമ്പ്യൻമാരുടെ പകിട്ടുമായെത്തിയ ഓസ‌്ട്രേലിയക്ക‌് ആദ്യഘട്ടത്തിൽ ജോർദാന്റെ മിന്നുന്ന നീക്കങ്ങൾക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. അരമണിക്കൂറിനുള്ളിൽ ജോർദാൻ ലീഡ‌് നേടി. മൂസ‌ സുലൈമാൻ ഇടതുഭാഗത്ത‌ുനിന്ന‌് തൊടുത്ത കോർണർകിക്കിൽ യാസീൻ സുന്ദരമായി തലവച്ചു. അസ‌്ത്രവേഗത്തിൽ ആ ഹെഡർ ഓസ‌്ട്രേലിയൻ വലയിലേക്ക‌് തു‌ളച്ചുകയറി.പിന്നാലെ ബഹാ അബ‌്ദെൽ റഹ‌്മാന്റെ ഫ്രീകിക്ക‌് ക്രോസ‌്‌ബാറിൽ തട്ടിത്തെറിച്ചു.

Recent Updates

Related News