• Home
  • Sports
  • സ‌്പാനിഷ‌്‌ ലീഗിൽ ജയത്തോടെ ബാ‌ഴ‌്സലോണ ഒന്നാംസ്ഥാനത്ത്

സ‌്പാനിഷ‌്‌ ലീഗിൽ ജയത്തോടെ ബാ‌ഴ‌്സലോണ ഒന്നാംസ്ഥാനത്ത്

മാഡ്രിഡ്‌: സ‌്പാനിഷ‌്‌ ലീഗിൽ ജയത്തോടെ ബാ‌ഴ‌്സലോണ ഒന്നാം സ്ഥാനത്ത്. റയൽ മാഡ്രിഡ‌് സ്വന്തം മൈതാനത്ത‌് റയൽ സൊസിഡാഡിനോട‌് തോറ്റു. സെവിയ്യയും അത‌്‌ലറ്റികോ മാഡ്രിഡും സമനിലയിൽ പിരിഞ്ഞു.ഗെറ്റഫെയെ 2–-1ന‌് തകർത്താണ‌് ബാഴ‌്സയുടെ കുതിപ്പ‌്. ഇടവേളയ‌്ക്ക‌ു പിരിയുംമുമ്പെ ലയണൽ മെസിയും സുവാരസും ബാഴ‌്സയുടെ പട്ടിക തികച്ചു. ഗോൾപോസ‌്റ്റിന‌് ഏതാണ്ട‌് സമാന്തരമായിനിന്നാണ‌്‌ മെസി സുന്ദരമായ ഷോട്ടുതിർത്തത‌്‌. സ‌്പാനിഷ‌് ലീഗിൽ മെസിയുടെ 399–-ാം ഗോളാണ‌് ഇത‌്. പെനൽറ്റി ബോക‌്‌സിന‌്‌ തൊട്ടുപുറത്ത‌ുനിന്ന‌് മിന്നുന്ന അടിയിലൂടെയാണ‌് സുവാരസിന്റെ ഗോൾ. ജെയ‌്‌മി മറ്റയാണ‌് ഗെറ്റഫെയുടെ തോൽവിഭാരം കുറച്ചത‌്‌. ഈ ജയത്തോടെ ബാഴ‌്സയ‌്ക്ക‌് 40 പോയിന്റായി. രണ്ടാമതുള്ള അത‌്‌ലറ്റികോ മാഡ്രിഡിനെ സെവിയ്യ സമനിലയിൽ തളച്ചതാണ‌് ബാഴ‌്സയുടെ ലീഡുയരാൻ കാരണം. അത‌്‌ലറ്റികോ 35.

Recent Updates

Related News