• Home
  • Sports
  • ഏകദിന പരമ്പരയിൽ ജസ‌്പ്രീത‌് ബുമ്ര കളിക്കില്ല

ഏകദിന പരമ്പരയിൽ ജസ‌്പ്രീത‌് ബുമ്ര കളിക്കില്ല

ന്യൂഡൽഹി: ഓസ‌്ട്രേലിയയ‌്ക്കും ന്യൂസിലൻഡിനുമെതിരായ ഏകദിന പരമ്പരയിൽ ജസ‌്പ്രീത‌് ബുമ്ര കളിക്കില്ല. ബുമ്രയ‌്ക്ക‌് ബിസിസിഐ വിശ്രമം അനുവദിച്ചു. ബുമ്രയ‌്ക്ക‌ു പകരം മുഹമ്മദ‌് സിറാജ‌് ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ട്വന്റി–-20 ടീമിൽ സിദ്ധാർഥ‌് കൗൾ ഉൾപ്പെട്ടു. ഓസീസിനെതിരായ ഏകദിന പരമ്പര 12ന‌് തുടങ്ങും. മൂന്ന‌ു മത്സരമാണ‌് പരമ്പരയിൽ. ന്യൂസിലൻഡിനെതിരെയും മൂന്ന‌ു  മത്സരമാണ‌്. 23നാണ‌് ആദ്യ കളി. മൂന്ന‌ുമത്സര ട്വന്റി–-20 പരമ്പര ഫെബ്രുവരിയിൽ നടക്കും.

Recent Updates