• Home
  • Sports
  • ഇന്ത്യ ഇന്ന‌് യുഎഇക്കെതിരെ

ഇന്ത്യ ഇന്ന‌് യുഎഇക്കെതിരെ

അബുദാബി: എഎഫ‌്സി ഏഷ്യൻ കപ്പിൽ രണ്ടാംറൗണ്ട‌് ലക്ഷ്യമിട്ട‌് ഇന്ത്യ ഇന്ന‌് കരുത്തരായ യുഎഇക്കെതിരെ. ഇന്ത്യൻ സമയം രാത്രി 9.30നാണ‌് കളി. തായ‌്‌ലൻഡിനെതിരായ ത്രസിപ്പിക്കുന്ന ജയത്തോടെയാണ‌് ഇന്ത്യ തുടങ്ങിയത‌്. ഒന്നിനെതിരെ നാല‌ു ഗോളിനായിരുന്നു ജയം. രണ്ടാംപകുതിയിൽ പുറത്തെടുത്ത ഉശിരൻ പ്രകടനത്തിലൂടെ തായ‌്‌ലൻഡിനെ ഇന്ത്യ തകർത്തുകളഞ്ഞു. ഈ പ്രകടനത്തിന്റെ ആത്മവിശ്വാസമാണ‌് യു‌എഇക്കെതിരെ ഇറങ്ങുമ്പോൾ ഇന്ത്യയുടെ കരുത്ത‌്എ ഗ്രൂപ്പിൽ മൂന്ന‌ു പോയിന്റുമായി നിലവിൽ ഒന്നാം സ്ഥാനത്താണ‌് ഇന്ത്യ. യുഎഇക്കെതിരെ സമനിലയെങ്കിലും നേടിയാൽ ഇന്ത്യക്ക‌് നോക്കൗട്ട‌് ഉറപ്പിക്കാം. യുഎഇ ആദ്യ കളിയിൽ ബഹ‌്റൈനുമായി സമനിലയിൽ കുരുങ്ങിയിരുന്നു. എ ഗ്രൂപ്പിലെ കരുത്തരാണ‌് യുഎഇ. റാങ്കിങ‌് പട്ടികയിൽ 79-ാമത‌്. ഒരുപിടി മികച്ച താരങ്ങളുണ്ട‌്. മുൻ യുവന്റസ‌് പരിശീലകനായ ആൽബെർട്ടോ സാക്കെറോണിയാണ‌് യുഎഇയുടെ പരിശീലകൻ.

Recent Updates

Related News