• Home
  • Sports
  • ദേശീയ സീനിയർ വോളിയിൽ കേരളത്തിന്റെ പുരുഷ ടീം സെമിയിൽ പുറത്തായ

ദേശീയ സീനിയർ വോളിയിൽ കേരളത്തിന്റെ പുരുഷ ടീം സെമിയിൽ പുറത്തായി

ചെന്നൈ: ദേശീയ സീനിയർ വോളിയിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കേരളത്തിന്റെ പുരുഷ ടീം സെമിയിൽ തോറ്റ‌് പുറത്തായി. തമിഴ‌്നാടിനോടാണ‌് തോറ്റത‌്. വനിതകൾ ഫൈനലിലേക്ക‌് മുന്നേറി.പുരുഷ സെമിയിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കേരളം തോറ്റത‌്.( 27-–-25, 14–-25, 18-–-25, 16-–-25). പരിക്കുകാരണം ജെറോം വിനീത് ഇറങ്ങാതിരുന്നത് ചാമ്പ്യൻമാർക്ക‌് തിരിച്ചടിയായി. ഉക്രപാണ്ഡ്യൻ, നവീൻ ജേക്കബ് രാജ, വൈഷണ വ് എന്നിവരുടെ മിന്നുന്ന പ്രകടനം തമിഴ്നാടിന് തുണയായി. ഫൈനലിൽ ഇന്ന് വൈകിട്ട് ആറിന് തമിഴ്നാട് കർണാടകയെ നേരിടും.വനിതാ സെമിയിൽ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് കേരളം പശ്ചിമ ബംഗാളിനെ കീഴടക്കി (25-–-18, 25-–-9, 25–-9). എസ് രേഖ, എം ശ്രുതി, അഞ്ജു ബാലകൃഷ്ണൻ, എസ് സൂര്യ എന്നിവരുടെ മികച്ച പ്രകടനമാണ് കേരളത്തിന് അനായസജയം സമ്മാനിച്ചത്. ഇന്നു വൈകിട്ട് നാലിന് നടക്കുന്ന ഫൈനലിൽ കേരളം റെയിൽവേയെ നേരിടും. കഴിഞ്ഞ പത്തുതവണ റെയിൽവേയാണ് വനിതാ വിഭാഗത്തിൽ ജേതാക്കൾ.