• Home
  • Sports
  • എഎഫ‌്സി ഏഷ്യൻ കപ്പിൽ ഇന്ത്യ ബഹ‌്റൈനുമായുള്ള മത്സരത്തിന‌് ഇന്
india

എഎഫ‌്സി ഏഷ്യൻ കപ്പിൽ ഇന്ത്യ ബഹ‌്റൈനുമായുള്ള മത്സരത്തിന‌് ഇന്നിറങ്ങും

ഷാർജ: എഎഫ‌്സി ഏഷ്യൻ കപ്പിൽ ഇന്ത്യ ബഹ‌്റൈനുമായുള്ള മത്സരത്തിന‌് ഇന്നിറങ്ങും. ബഹ‌്റൈനിനെ കീഴടക്കിയാൽ ഇന്ത്യ രണ്ടാം റൗണ്ടിലെത്തും. മത്സരം സമനിലയായാലും ഇന്ത്യയുടെ സാധ്യത ശേഷിക്കും. ഗ്രൂപ്പ‌് എയിലെ യുഎഇ–-തായ‌്‌ലൻഡ‌് മത്സരഫലവും ഇന്ത്യക്ക‌് നിർണായകമാണ‌്. നിലവിൽ ഇന്ത്യ ഗ്രൂപ്പ‌ിൽ രണ്ടാംസ്ഥാനത്താണ‌്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട‌് സ്ഥാനക്കാരും മികച്ച നാല‌് മൂന്നാംസ്ഥാനക്കാരുമാണ‌് ക്വാർട്ടറിലെത്തുക. ആകെ ആറ‌് ഗ്രൂപ്പുകളാണ‌്. ആദ്യമത്സരത്തിൽ തായ‌്‌ലൻഡിനെ വലിയ ഗോൾ ശരാശരിയിൽ തോൽപ്പിച്ചതിനാൽ മികച്ച മൂന്നാം സ്ഥാനക്കാരാകാനുള്ള സാധ്യതയിൽ ഇന്ത്യ മുന്നിലാണ‌്.ആദ്യമത്സരത്തിൽ ഒന്നിനെതിരെ നാലുഗോളിന‌് തായ‌്‌ലൻഡിനെ തോൽപ്പിച്ച ഇന്ത്യ രണ്ടാമത്തെ കളിയിൽ യുഎഇയോട‌് തോറ്റു. അതേസമയം, ബഹ‌്റൈന‌് ഇതുവരെ ടൂർണമെന്റിൽ ജയം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. ആദ്യമത്സരത്തിൽ കരുത്തരായ യുഎഇയെ സമനിലയിൽ കുരുക്കിയെങ്കിലും അടുത്തകളിയിൽ തായ‌്‌ലൻഡിനോട‌് അടിയറവ‌് പറഞ്ഞു.

ആദ്യത്തെ രണ്ടുമത്സരങ്ങളിലും മികച്ചപ്രകടനമാണ‌് ഇന്ത്യൻ ടീം പുറത്തെടുത്ത‌്. യുഎഇയോട‌് തോറ്റെങ്കിലും പ്രതീക്ഷ നൽകുന്നതായിരുന്നു ഇന്ത്യയുടെ കളി. സുനിൽ ഛേത്രിയും ആഷിഖ‌് കുരുണിയനും നിരവധി തവണ എതിർഗോൾമുഖം ലക്ഷ്യംവച്ചു.എന്നാൽ, യുഎഇ ഗോളിയുടെ തകർപ്പൻ പ്രകടനമാണ‌് ഇന്ത്യയെ ലക്ഷ്യത്തിൽനിന്ന‌് തടഞ്ഞത‌്. പ്രതിരോധത്തിൽ പ്രീതം കോട്ടലും അനസ‌് എടത്തോടികയും പതറിയെങ്കിലും ഇന്ത്യൻ ടീമിൽ മാറ്റത്തിന‌് സാധ്യത കുറവാണ‌്. പരിശീലകൻ സ‌്റ്റീഫൻ കോൺസ‌്റ്റന്റൈ നിന്റെ തന്ത്രങ്ങൾ കൃത്യമായി നടപ്പാക്കാൻ കളിക്കാർക്ക‌് സാധിക്കുന്നുണ്ട‌്. അനിരുദ്ധ‌് ഥാപ്പക്ക‌് തന്നെയായിരിക്കും മധ്യനിരയിൽ കളിമെനയാനുള്ള ചുമതല. മുന്നേറ്റത്തിൽ ആഷിഖ‌് കുരുണിയനും സുനിൽ ഛേത്രിയും എതിർ പ്രതിരോധത്തെ പിളർത്തും. ജെജെ ലാൽപെഖുലയും കൂടി ഫോമിലേക്ക‌് ഉയർന്നതോടെ ഇന്ത്യൻ ആക്രമണത്തിന‌് ഇരട്ടിമൂർച്ചയാണ‌്. വലയ‌്ക്കുമുമ്പിൽ വിശ്വസ‌്തനായ ഗുർപ്രീത‌്സിങ‌് സന്ധുവും ഉണ്ടാകും.

Recent Updates

Related News