• Home
  • Sports
  • ഇഞ്ചുറി ടൈമിലെ പെനാള്‍ട്ടിയിലൂടെ ബഹ്‌റൈന്‍ ഇന്ത്യയെ കീഴടക്കി
india

ഇഞ്ചുറി ടൈമിലെ പെനാള്‍ട്ടിയിലൂടെ ബഹ്‌റൈന്‍ ഇന്ത്യയെ കീഴടക്കി

ഷാര്‍ജ: ഇഞ്ചുറി ടൈമിലെ പെനാള്‍ട്ടിയിലൂടെ ബഹ്‌റൈന്‍ ഇന്ത്യയെ കീഴടക്കി. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഉയര്‍ത്തി അവസാന നിമിഷം വരെ പിടിച്ചു നിന്ന ഇന്ത്യ പടിക്കല്‍ കലമുടച്ചു. ബഹ്‌റൈന്‍ ഏഷ്യന്‍ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. ബഹ്‌റൈനോട് ഒരു ഗോളിന്റെ പരാജയവുമായി ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്നും പുറത്തായി. പ്രണായ് ഹാല്‍ഡര്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ഇന്ത്യയുടെ വിധി എഴുതിയ ഗോള്‍ പിറന്നത്. ഇന്ത്യന്‍ പ്രതീക്ഷകളെ തകിടം മറിച്ചു ജമാല്‍ റഷീദ് 136 കോടി ജനങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിച്ചു. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷയിലേക്ക് ഒരു സമനില തേടി പൊരുതാനിറങ്ങിയ ഇന്ത്യ ഒടുവില്‍ തോല്‍വി വഴങ്ങി.ഇന്ത്യ ശക്തമായി പൊരുതിയെങ്കിലും കളിയുടെ അവസാന മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ബഹ്‌റൈന്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടയില്‍ പ്രണോയ് ഹാള്‍ഡര്‍ ബഹ്‌റൈന്‍ താരത്തെ ബോക്‌സില്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു. കിക്കെടുത്ത ജമാല്‍ റഷീദിന് പിഴച്ചില്ല. ഗുര്‍പ്രീത് സന്ധുവിനെ നിസാഹായനാക്കി പന്ത് കൃത്യമായി വലയിലേക്കിറങ്ങി.

Recent Updates

Related News