• Home
  • Sports
  • രഞ‌്ജിട്രോഫി; കേരളം തിരിച്ചടിക്കുന്നു
kerala renji trophy

രഞ‌്ജിട്രോഫി; കേരളം തിരിച്ചടിക്കുന്നു

കൃഷ‌്ണഗിരി: രഞ‌്ജിട്രോഫി ക്വാർട്ടറിൽ ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗ‌്സിൽ 185ന‌് പുറത്തായ കേരളം തിരിച്ചടിക്കുന്നു. ഒന്നാം ദിനം കളിനിർത്തുമ്പോൾ 4–-97ലാണ‌് ഗുജറാത്ത‌്.ബാറ്റിങ്ങിനിടെ പരിക്കേറ്റ സഞ്ജു സാംസൺ പിന്നീട‌് കളത്തിലിറങ്ങാത്തതും കേരളത്തിന‌് തിരിച്ചടിയായി. ബാറ്റ‌്‌സ‌്മാന്മാർ നിലയുറിപ്പിക്കാഞ്ഞതാണ‌് കേരളത്തിന‌് വിനയായത‌് ആദ്യ സെമിഫൈനൽ പ്രവേശനമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ കേരളത്തിന‌് ടോസ‌് നഷ‌്ടമായി. ആദ്യ മണിക്കൂറുകളിൽ പിച്ച‌് ബൗളിങ്ങിന‌് തുണക്കുമെന്ന നിരീക്ഷണം ശരിവയ‌്ക്കുന്നതായിരുന്നു കേരളത്തിന്റെ ബാറ്റിങ്‌. ഏഴാമത്തെ ഓവറിലാണ‌് കേരളത്തിന‌്  ആദ്യ വിക്കറ്റ‌് നഷ‌്ടമായത‌് (29–-1). ഓപ്പണർ മുഹമ്മദ‌് അസ‌്ഹറുദ്ദീനാണ‌് (17) ഫാസ‌്റ്റ‌് ബൗളർ കലറിയയുടെ പന്തിൽ പുറത്തായത‌്.13–-ാം ഓവറിൽ  52–-1 എന്ന നിലയിലായിരുന്ന കേരളത്തിന‌് പിന്നീട‌് തുടരെ മൂന്ന‌് വിക്കറ്റുകൾ നഷ‌്ടമായി. 52–4 എന്ന നിലയിലേക്ക‌് തകർന്നു.

Recent Updates

Related News