• Home
  • Sports
  • ബാ​ഡ്​​മി​ൻ​റ​ണി​ൽ സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ട്​ ഇ​ന്ത്യ

ബാ​ഡ്​​മി​ൻ​റ​ണി​ൽ സ്വ​ർ​ണം ല​ക്ഷ്യ​മി​ട്ട്​ ഇ​ന്ത്യ

നാ​ൻ​ജി​യാ​ങ്​:സ​മീ​പ​കാ​ല പ്ര​ക​ട​ന​ങ്ങ​ളു​ടെ ക​രു​ത്തി​ൽ ലോ​ക ബാ​ഡ്​​മി​ൻ​റ​ണി​ൽ അ​വ​ഗ​ണി​ക്കാ​ൻ പ​റ്റാ​ത്ത സാ​ന്നി​ധ്യ​മാ​യി  ഉ​യ​ർ​ന്നു​വ​രു​ന്ന ടീ​മാ​ണ്​ ഇ​ന്ത്യ​യു​ടേ​ത്. എ​ന്നാ​ൽ, ഏ​ഷ്യ​ൻ നി​ല​വാ​ര​ത്തി​​െൻറ ഉ​ര​ക്ക​ല്ലാ​യ ഏ​ഷ്യ​ൻ ​​ഗെ​യിം​സി​ൽ  മു​ൻ​കാ​ല പ്ര​ക​ട​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​ൻ  ബാ​ഡ്​​മി​ൻ​റ​ണി​​െൻറ നേ​ട്ട​ങ്ങ​ൾ വേ​ണ്ട​ത്ര​യി​ല്ല എ​ന്ന്​  കാ​ണാം. ചൈ​ന​യും മ​ലേ​ഷ്യ​യും ഇ​ന്തോ​നേ​ഷ്യ​യും  ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യു​മ​ട​ങ്ങു​ന്ന ലോ​ക ബാ​ഡ്​​മി​ൻ​റ​ണി​ലെ ക​രു​ത്ത​രെ​ല്ലാം ഏ​ഷ്യ​ൻ  പ്ര​തി​നി​ധി​ക​ളാ​ണെ​ന്ന​തും ഏ​ഷ്യ​ൻ ഗെ​യിം​സി​ന്​  ഇ​വ​രെ​ല്ലാം ത​ങ്ങ​ളു​ടെ ഏ​റ്റ​വും ക​രു​ത്തു​റ്റ സം​ഘ​ത്തെ ത​ന്നെ അ​യ​ക്കു​ന്നു​വെ​ന്ന​തും ഇ​തി​ന്​ പ്ര​ധാ​ന  കാ​ര​ണ​മാ​ണ്. 

ഇ​തു​വ​രെ എ​ട്ട്​ വെ​ങ്ക​ലം
ഏ​ഷ്യ​ൻ ഗെ​യിം​സി​​െൻറ ച​രി​ത്ര​ത്തി​ൽ ഇ​ന്ത്യ ബാ​ഡ്​​മി​ൻ​റ​ണി​ൽ ഇ​തു​വ​രെ നേ​ടി​യി​ട്ടു​ള്ള​ത്​ എ​ട്ട്​ വെ​ങ്ക​ല  മെ​ഡ​ലു​ക​ളാ​ണ്. അ​തി​ൽ അ​ഞ്ചും ഇ​ന്ത്യ ആ​തി​ഥ്യം വ​ഹി​ച്ച 1982 ന്യൂ​ഡ​ൽ​ഹി ഏ​ഷ്യ​ൻ ഗെ​യിം​സി​ലാ​യി​രു​ന്നു.  പു​രു​ഷ സിം​ഗ്​​ൾ​സി​ൽ സ​യ്യി​ദ്​ മോ​ദി, ഡ​ബ്​​ൾ​സി​ൽ  ലി​റോ​യ്​ ഡി​സൂ​സ-​പ്ര​ദീ​പ്​ ജോ​ടി, മി​ക്​​സ​ഡ്​ ഡ​ബ്​​ൾ​സി​ൽ  ലി​റോ​യ്​ ഡി​സൂ​സ-​ക​ൻ​വാ​ർ ത​ക്കാ​ൽ സി​ങ്​ സ​ഖ്യം,  പു​രു​ഷ-​വ​നി​ത ടീം ​ഇ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലാ​യി​രു​ന്നു സെ​മി  ഫൈ​ന​ൽ പ്ര​വേ​ശ​ന​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​ൻ വെ​ങ്ക​ല  നേ​ട്ട​ങ്ങ​ൾ. അ​തി​നു​മു​മ്പ്​ 1974ലെ ​തെ​ഹ്​​റാ​ൻ ഗെ​യിം​സി​ൽ  പു​രു​ഷ ടീം ​വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​താ​യി​രു​ന്നു ഏ​ഷ്യ​ൻ  ഗെ​യിം​സ്​ ച​രി​ത്ര​ത്തി​ലെ ഇ​ന്ത്യ​യു​ടെ ആ​ദ്യ ബാ​ഡ്​​മി​ൻ​റ​ൺ മെ​ഡ​ൽ നേ​ട്ടം. 1986 സോ​ൾ ഗെ​യിം​സി​ലും  പു​രു​ഷ ടീം ​വെ​ങ്ക​ലം കൈ​വി​ട്ടി​ല്ല. എ​ന്നാ​ൽ, പി​ന്നീ​ടു​ള്ള 28  വ​ർ​ഷ​ക്കാ​ലം ഇ​ന്ത്യ​ക്ക്​ ഏ​ഷ്യ​ൻ ഗെ​യിം​സ്​ ബാ​ഡ്​ മി​ൻ​റ​ണി​ൽ മെ​ഡ​ൽ വ​ര​ൾ​ച്ച​യാ​യി​രു​ന്നു. ഒ​ടു​വി​ൽ  ക​ഴി​ഞ്ഞ​ത​വ​ണ ഇ​ഞ്ചി​യോ​ണി​ൽ വ​നി​ത ടീം ​ആ​ണ്​  വെ​ങ്ക​ല​വു​മാ​യി മാ​നം കാ​ത്ത​ത്.

Recent Updates

Related News