• Home
  • Sports
  • കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി നെലോ വിന്‍ഗഡയെ ന
nelo vingada

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി നെലോ വിന്‍ഗഡയെ നിയമിച്ചു

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി പോര്‍ച്ചുഗലില്‍ നിന്നുള്ള നെലോ വിന്‍ഗഡയെ നിയമിച്ചു. നേരത്തെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്ന നെലോ പിന്നാലെ മലേഷ്യ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക വേഷവും അണിഞ്ഞു.പോര്‍ച്ചുഗല്‍, സൗദി അറേബ്യ, ജോര്‍ദ്ദാന്‍, ഈജിപ്ത് അണ്ടര്‍ 20, ഈറാന്‍ അണ്ടര്‍ 22 എന്നീ ടീമുകളെ പരിീലിപ്പിച്ചിട്ടുണ്ട് ഈ അറുപത്തേഴുകാരന്‍. ഐഎസ്എല്ലില്‍ ഈ സീസണില്‍ തുടരെ തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പരിശീലക സ്ഥാനം ഡേവിഡ് ജെയിംസ് ഒഴിഞ്ഞിരുന്നു. ഏഷ്യന്‍ കപ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐഎസ്എല്‍ ഈ മാസം 25 ന് വീണ്ടും ആരംഭിക്കും. 25 ന് നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെയുമാണ് ഏറ്റുമുട്ടുന്നത്. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് ഒന്‍പതു പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

Recent Updates