• Home
  • Sports
  • പ്രീ ക്വാർട്ടർ മത്സരത്തിൽ ഖത്തർ ഇറാഖിനെ നേരിടും
qatar,asia cup

പ്രീ ക്വാർട്ടർ മത്സരത്തിൽ ഖത്തർ ഇറാഖിനെ നേരിടും

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിലെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഖത്തർ ഇറാഖിനെ നേരിടും. ഈ മാസം 22ന് അബുദാബ് അൽ നഹ്യാൻ സ്റ്റേഡിയത്തിൽ വൈകിട്ട് 8നാണു മത്സരം. ദക്ഷിണ കൊറിയയും ബഹ്റൈനും തമ്മിൽ നടക്കുന്ന പ്രീ ക്വാർട്ടർ മത്സര വിജയികളെയാണ് ഈ മത്സരത്തിലെ വിജയികൾ ക്വാർട്ടറിൽ നേരിടുക.ആദ്യ റൗണ്ടിൽ കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ഇയിലെ ചാംപ്യൻമാരായാണ് ഖത്തർ പ്രീ ക്വാർട്ടറിലെത്തിയത്. അവസാന മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത 2 ഗോളിനു പരാജയപ്പെടുത്തിയത് ഖത്തറിന്റെ ആത്മവിശ്വാസമുയർത്തിയിട്ടുണ്ട്. ഗ്രൂപ്പ് റൗണ്ടിൽ രണ്ടു വിജയവുമായാണ് ഇറാഖ് പ്രീക്വാർട്ടറിലെത്തിയത്. വിയറ്റ്നാമിനെയും(3–2), യെമനെയും(3–0) പരാജയപ്പെടുത്തിയപ്പോൾ ഇറാനുമായി സമനില(0–0) വഴങ്ങേണ്ടി വന്നു. മികച്ച ഫോമിലുള്ള ഖത്തറിനെ നേരിടുകയെന്നത് ഇറാഖിന് വെല്ലുവിളിയാണ്.

Recent Updates

Related News