• Home
  • Sports
  • സെറീന വില്യംസ് പ്രീക്വാർട്ടറിൽ കടന്നു
serena williams tennis

സെറീന വില്യംസ് പ്രീക്വാർട്ടറിൽ കടന്നു

മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നിസിൽ അമേരിക്കയുടെ സെറീന വില്യംസ് പ്രീക്വാർട്ടറിൽ കടന്നു. യുക്രയിന്‍റെ കൗമാര താരം ഡയാന യാസ്ട്രീംസ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീന പ്രീക്വാർട്ടർ ബർത്ത് നേടിയത്. മത്സരത്തിൽ എതിരാളിയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സെറീന പുറത്തെടുത്തത്. സ്കോർ: 6-2, 6-1.ഒന്നാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പിനോട് തോറ്റാണ് വീനസ് ടൂർണമെന്‍റിൽ നിന്നും പുറത്തായത്. മൂന്നാം റൗണ്ട് പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് വീനസ് തോൽവി ഏറ്റുവാങ്ങി. സ്കോർ: 6-2, 6-3.

Recent Updates