• Home
  • Sports
  • റെക്കോഡ‌് ജയം ക‌ുറിച്ച‌് പിഎസ‌്ജി
kylian mbappe

റെക്കോഡ‌് ജയം ക‌ുറിച്ച‌് പിഎസ‌്ജി

പാരിസ്‌: പത്ത‌ുദിവസത്തിനുമുന്നേ ഫ്രഞ്ച‌് കപ്പിൽനിന്ന‌് തങ്ങളെ പുറത്താക്കിയ ഗ്വിൻഗാമ്പിനെതിരെ റെക്കോഡ‌് ജയം ക‌ുറിച്ച‌് പിഎസ‌്ജി. ഫ്രഞ്ച‌് ലീഗിൽ സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, ‌എഡിൻസൺ കവാനി എന്നിവരുടെ ഹാട്രിക‌് മികവിൽ ഏകപക്ഷീയമായ ഒമ്പത‌് ഗോളുകൾക്ക‌ാണ‌് ഗ്വിൻഗാമ്പിനെ പാരീസ‌്സംഘം തകർത്തുവിട്ടത‌്. നെയ‌്മർ രണ്ടും തോമസ‌് മ്യൂയിനർ ഒരു ഗോളും നേടി. ഫ്രഞ്ച‌് ലീഗിൽ പിഎസ‌്ജിയുടെ ഏറ്റവും മികച്ച ജയമാണ‌ിത‌്. കഴിഞ്ഞവർഷം ഡിജോണിനെ എട്ട‌ു ഗോളുകൾക്ക‌് തോൽപ്പിച്ചതായിരുന്നു ഫ്രഞ്ച‌് സംഘത്തിന്റെ ലീഗിലെ ഇതുവരെയുള്ള ഉയർന്നജയം.

Recent Updates