• Home
  • Sports
  • അഴ‌്സണൽ ജയത്തോടെ ലീഗിൽ
chelsea

അഴ‌്സണൽ ജയത്തോടെ ലീഗിൽ

ലണ്ടൻ: ലണ്ടൻ ഡർബിയിൽ ചെൽസിയെ രണ്ടു ഗോളിന‌് തോൽപ്പിച്ച‌് അഴ‌്സണൽ. ജയത്തോടെ ലീഗിൽ ആദ്യ നാലിലെത്താനുള്ള പോരാട്ടത്തിൽ ചെൽസിക്ക‌് മൂന്ന‌ു പോയിന്റ‌് പിറകിലായി അഞ്ചാമതെത്തി അഴ‌്സണൽ. ഹഡേഴ‌്സ‌്ഫീൽഡ‌് ടൗണിനെ മൂന്ന‌ു ഗോളിന‌് തകർത്ത‌് മാഞ്ചസ‌്റ്റർ സിറ്റി രണ്ടാമത‌് തുടർന്നു.എമിറേറ്റ‌്സ‌് സ‌്റ്റേഡിയത്തിൽ തുടക്കത്തിൽത്തന്നെ അഴ‌്സണൽ ചെൽസിയെ ഞെട്ടിച്ചു. അവസാന എട്ട‌് കളിക‌ളിൽ നാലിലും തോറ്റ അഴ‌്സണൽ ചെൽസിക്കെതിരെ നല്ല കളി പുറത്തെടുത്തു.അലക്സാൺഡ്ര ലാക്കസട്ടെ അഴ‌്സണലിന്റെ ഒന്നാം ഗോൾ നേടുമ്പോൾ സമയം പതിനാല‌് മിനിറ്റ‌്. ക‌ളിയുടെ ഭൂരിഭാഗം സമയവും പന്ത‌് കൈവശം വച്ചത‌് ചെൽസിയാണ‌്. ആദ്യ പകുതിക്ക‌് മുന്നേ നായകൻ ലോറന്റ‌് കൊഷിയൽനീ അഴ‌്സണലിനായി രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ ഗോളിനായി ചെൽസി ആഞ്ഞുശ്രമിച്ചെങ്കിലും ഏദൻ ഹസാർഡിനും സഹതാരങ്ങൾക്കും ലക്ഷ്യത്തിലെത്താനായില്ല. കൊഷിയൽനീയുടെ നേതൃത്വത്തിലുള്ള പ്രതിരോധസംഘം നീലപ്പടയുടെ മുന്നേറ്റങ്ങളെ അതിസമർത്ഥമായി തടഞ്ഞു.അഴ‌്സണൽനിരയിൽ മെസൂട്ട‌് ഒസീൽ കളിച്ചില്ല. കളിക്കിടെ വലതുബാക്ക‌് ഹെക്ടർ ബെല്ലറിന‌് പരിക്കേറ്റത‌് അഴ‌്സണലിന‌് തിരിച്ചടിയായി.

Recent Updates