• Home
  • Sports
  • ഐ.സി.സി ക്രിക്കറ്റര്‍ ഒഫ് ഇയര്‍ പുരസ്‌ക്കാരം ഇന്ത്യന്‍ നായകന
virat kohli

ഐ.സി.സി ക്രിക്കറ്റര്‍ ഒഫ് ഇയര്‍ പുരസ്‌ക്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക്

ദുബായ്: 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐ.സി.സി ക്രിക്കറ്റര്‍ ഒഫ് ഇയര്‍ പുരസ്‌ക്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സ്വന്തമാക്കി. മൂന്ന് അവാര്‍ഡുകളാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്. ഇതിന് പുറമെ ഐസിസി ലോക ഇലവനില്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനും കോഹ് ലി തന്നെയാണ്.ഐസിസി മെന്‍സ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഒഡിഐ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങളാണ് കോഹ്ലി സ്വന്തമാക്കിയത്. പോയ വര്‍ഷം 37 മത്സരങ്ങളിലെ 47 ഇന്നിംഗ്‌സുകളില്‍ നിന്നായി 68.37 റണ്‍സ് ശരാശരിയില്‍ 2735 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ഇതില്‍ 11 സെഞ്ച്വറികളും 9 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു.പോയ വര്‍ഷത്തെ എമര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ പര്യടനങ്ങളിലെ മികച്ച പ്രകടനമാണ് പന്തിനെ അവാഡിന് അര്‍ഹനാക്കിയത്. ശ്രീലങ്കയില്‍ നിന്നുള്ള അമ്പയര്‍ കുമാര്‍ ധര്‍മ്മസേനയാണ് 2018 ലെ മികച്ച അമ്പയര്‍.

Recent Updates

Related News