• Home
  • Sports
  • ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്‍റെ ജയം
india

ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്‍റെ ജയം

നേപ്പിയർ: ന്യൂസിലൻഡിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്‍റെ അനായാസ ജയം. പേസർ മുഹമ്മദ് ഷമിയും സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹലും കുൽദീപ് യാദവും ചേർന്ന് ആദ്യം ബാറ്റ് ചെയ്ത കിവീസിനെ 157 റണ്‍സിൽ ഒതുക്കി.വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഓപ്പണർ ശിഖർ ധവാന്‍റെ അർധ സെഞ്ചുറിയുടെ (പുറത്താകാതെ 75) മികവിൽ ലക്ഷ്യം കണ്ടു. 34.5 ഓവറിൽ രണ്ടു വിക്കറ്റിനാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിലിനെയും കോളിൻ മണ്‍റോയെയും ഷമി ക്ലീൻബൗൾഡ് ചെയ്തു. പിന്നാലെ റോസ് ടെയ് ലറെയും ടോം ലാതത്തെയും മടക്കി ചഹൽ ഇന്ത്യയ്ക്ക് മേൽകൈ നൽകി. അർധ സെഞ്ചുറിയോടെ പൊരുതിയ നായകൻ കെയ്ൻ വില്യംസണ്‍ മാത്രമാണ് കിവീസ് നിരയിൽ ചെറുത്തുനിന്നത്. വില്യംസണ്‍ 64 റണ്‍സ് നേടി.

Recent Updates

Related News