• Home
  • Sports
  • നെയ്​മറിന്​ മാഞ്ചസ്​റ്റർ യുണൈറ്റഡുമായുള്ള ചാമ്പ്യൻസ്​ ലീഗ്​
neymar jr

നെയ്​മറിന്​ മാഞ്ചസ്​റ്റർ യുണൈറ്റഡുമായുള്ള ചാമ്പ്യൻസ്​ ലീഗ്​ നഷ്​ടമായേക്കും

പാരിസ്​: ബ്രസീലിയൻ ഫുട്​ബാൾ താരവും പാരിസ്​ സ​െൻറ്​ ജർമനി(പി.എസ്​.ജി)യുടെ പ്രധാന താരവുമായ നെയ്​മറിന്​ മാഞ്ചസ്​റ്റർ യുണൈറ്റഡുമായുള്ള ചാമ്പ്യൻസ്​ ലീഗ്​ നഷ്​ടമായേക്കും.ബുധനാഴ്​ച പി.എസ്​.ജിയും സ്​ട്രാസ്​ബർഗുമായി നടന്ന ഫ്രഞ്ച്​ കപ്പ്​ മത്സരത്തിനിടെ സ്​ട്രാസ്​ബർഗ്​ മിഡ്​ഫീൽഡർ മോട്ടാസ്​ സെംസേമി ഫൗൾ ചെയ്​തതിനെ തുടർന്ന്​ കാൽക്കുഴക്ക്​ പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു​. പരിക്ക്​ ഗുരുതരമാണെന്നാണ്​ റിപ്പോർട്ട്​.നെയ്​മറിന്​ വലതുകാലിൽ കഴിഞ്ഞ വർഷം പരിക്കേറ്റിരുന്നു. ഇതേ സ്​ഥലത്തു തന്നെയാണ്​ ഇ​പ്പോഴും പരിക്ക്​ പറ്റിയത്​. അതിനാൽ താരം ഏറെ അസ്വസ്​ഥനാണെന്ന്​ പി.എസ്​.ജി മാനേജർ തോമസ്​ ടച്ചൽ പറഞ്ഞു. നെയ്​മർ മൂന്ന്​ തവണയാണ്​ ഫൗൾ ചെയ്യപ്പെട്ടത്​. ആദ്യ തവണ ഫൗൾ ചെയ്യപ്പെട്ടപ്പോൾ റഫറി വിസിൽ ചെയ്​തില്ല. രണ്ടാമതും, മൂന്നാമതും ഫൗൾ ചെയ്​തപ്പോ​ഴാണ്​​ നെയ്​മറിന്​ ഗ്രൗണ്ട്​ വിടേണ്ടി വന്നതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

Recent Updates