• Home
  • Sports
  • സി.കെ വിനീത് ചെന്നൈയിന്‍ എഫ്.സിയിലേക്ക്
ck vineeth

സി.കെ വിനീത് ചെന്നൈയിന്‍ എഫ്.സിയിലേക്ക്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളി താരമായ സി.കെ വിനീത് ഇനി മഞ്ഞ ജേഴ്‌സിലിറങ്ങില്ല. കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സി.കെ വിനീത് ചെന്നൈയിന്‍ എഫ്.സിയിലേക്ക് കൂടുമാറുന്നു. ഔദ്യോഗികമായ പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും. ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ച വച്ചത്. ആദ്യ മത്സരത്തിലെ വിജയത്തിനു ശേഷം പിന്നീടുള്ള മത്സരങ്ങളില്‍ ടീമിനെ വിജയം അനുഗ്രഹിച്ചില്ല.ഇതിനെ തുടര്‍ന്ന് സൂപ്പര്‍ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഒഴിവാക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്‍പ്രകാരമാണ് സി.കെ വിനീതിന്റെ കൂടുമാറല്‍. ക്ലബ്ബ് വിടുമെന്ന സൂചനയുണ്ടായിരുന്ന അനസ് എടത്തൊടികയും സന്ദേശ് ജിങ്കാനും സീസണില്‍ ക്ലബ്ബിനൊപ്പം തുടരും. മറ്റു ടീമുകളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

Recent Updates

Related News